Sunday, 31 May 2020

ഈ കൊറോണക്കാലത്ത് നാം അറിഞ്ഞിരിക്കേണ്ട കഥ

ഇപ്പോൾ കൊറോണ ലോകമാകെ പടർന്ന് പിടിച്ച് മനുഷ്യ ജീവിതം ദുരിതമയമാക്കുകയാണ് . ചൈനയിലെ വ്യുഹാനിൽ നിന്നും തുടങ്ങിയ പകർച്ച വ്യാധി മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പടർന്ന് പിടിച്ച് കൊണ്ടിരിക്കുകയാണ്. കോവിഡ് 19 എന്ന ഈ രോഗം പടർന്ന് പിടിക്കാതിരിക്കാൻ ഭരണകൂടങ്ങൾ ജനങ്ങളെ ക്വോറൻറെയിനിൽ ആക്കിയിരിക്കുകയാണ് . എന്നാൽ ക്വോറൻറ്റൈൻ ലംഘിച്ച് വെളിയിൽ വന്ന് പലരും സമൂഹത്തിന് ഭീഷണി സൃഷ്ടിക്കുന്നുമുണ്ട് . എന്നാൽ നാം ഈ സമയം മാതൃകയാക്കേണ്ട ഒരു ചരിത്രമുണ്ട് . തങ്ങൾക്ക് വന്ന മാരക വ്യാധി രാജ്യം മുഴുവൻ പടരാതിരിക്കാൻ സ്വന്തം ജീവനുകൾ ബലി കൊടുത്ത ഒരു ഗ്രാമത്തിൻറെ ചരിത്രം. ഇത് സംഭവിച്ചത് യുകെയിലെ ഒരു ഗ്രാമത്തിലാണ് . ലണ്ടനിൽ നിന്നും 260 കിലോ മീറ്റർ വടക്കായിട്ടാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത് . ഈയം വില്ലേജെന്നാണ് ഈ ഗ്രാമത്തിൻറെ പേര് . ലോകത്ത് പ്ലാഗെന്ന പകർച്ചവ്യാധി പടർന്ന് പിടിച്ച് ആയിരക്കണക്കിന് ആളുകൾ മരിച്ച്‌ കൊണ്ടിരുന്ന സമയമായിരുന്നുവത്. ഈ കൊറോണ സമയത്ത് നാം അറിഞ്ഞിരിക്കേണ്ട കഥ. ഈ മാരക വ്യാധി ഈയം ഗ്രാമത്തിലെത്തിയപ്പോൾ അയൽഗ്രാമങ്ങളെ രക്ഷിക്കുവാൻ ക്വോറൻറ്റൈനെന്ന ഏകാന്തവാസം സ്വയം നിശ്ചയിച്ച് മരണത്തിന് കീഴടങ്ങുകയായിരുന്നു ഇവിടത്തെ ഗ്രാമവാസികൾ ചെയ്തത് . ആ ഗ്രാമത്തിൽ സംഭവിച്ചത് ഇങ്ങനെയാണ് . പ്ലാഗ് പടർന്നു പിടിച്ച് നിരവധി പേരുടെ ജീവനെടുക്കുന്ന ആ സമയം ഈയമെന്ന ഈ ഗ്രാമം അതിൽ നിന്നും സുരക്ഷിതമായിരുന്നു. എന്നാൽ നിർഭാഗ്യ വശാൽ ആ ദുരന്തം പിന്നീട് ഈ ഗ്രാമത്തിലോട്ടുമെത്തി. ഇത് സംഭവിക്കുന്നത് 1665 ലാണ് . ലണ്ടനിൽ നിന്നും ഒരു കെട്ടു തുണി ഈയം ഗ്രാമത്തിലെ ജോര്ജന്ന തുന്നൽക്കാരൻറെ കടയിലോട്ടെത്തി. എന്നാൽ തുണിക്കെട്ടിൽ പ്ളേഗ് പരത്തുന്ന ഒരു തരം ചെള്ള് കടന്നു കൂടിയിരുന്നു . ജോർജ് തുണിക്കെട്ടഴിച്ചപ്പോൾ ആ ചെള്ള് സ്വതന്ത്രമായി. ആദ്യം പ്ലേഗ് ബാധിച്ചത് ജോർജിനെ തന്നെയായിരുന്നു . ക്രമേണ മറ്റ് ഗ്രാമവാസികളിലോട്ടും ആ രോഗം പടർന്നുപ്പിടിച്ചു. പപ്ലേഗിനെ കറുത്ത മരണമെന്നാണ് അക്കാലത്ത് വിശേഷിപ്പിച്ചിരുന്നത് . തങ്ങളുടെ ഗ്രാമത്തിലും പ്ലേഗ് ബാധിച്ചവർ ഉണ്ടെന്ന് അറിഞ്ഞാൽ ഗ്രാമവാസികൾ ജീവനിൽ ഭയന്ന് മറ്റ് ഗ്രാമങ്ങളിലോട്ട് പാലായനം ചെയ്യും. ആ പാലായനം വഴി മറ്റ് ഗ്രാമങ്ങളിലോട്ടും രോഗം പടരാൻ സാധ്യതയുണ്ട്. ഈ ഗ്രാമത്തിലെ ഇടവികാരിയായിരുന്നു വില്ല്യം. പ്ളേഗ് പടർന്ന് പിടിക്കുന്ന വിവരം തുടക്കത്തിലെ വില്ല്യം മനസ്സിലാക്കിയിരുന്നു . ഈ അപകടകരമായ സ്ഥിതി വിശേഷം അറിയാവുന്ന വില്ല്യം ഗ്രാമത്തിലെ മുഴുവൻ ജനങ്ങളെയും വിളിച്ച് കൂട്ടി . തങ്ങൾക്ക് വന്നു ചേർന്ന് ഈ ദുരവസ്ഥയെ പറ്റി ചർച്ച ചെയ്തു. ഗ്രാമ വാസികളിൽ പ്ലേഗ് പടർന്ന് പിടിച്ചു കഴിഞ്ഞു. ഈ ഗ്രാമത്തിൽ താമസിച്ചാലുംമറ്റുള്ള ഗ്രാമങ്ങളിലോട്ടു പോയാലും മരണം ഉറപ്പാണ്. പിന്നെന്തിന് മറ്റുള്ള ഗ്രാമങ്ങളിൽ പോയി അവർക്കു കൂടി ഈ രോഗം കൊടുക്കണം. വില്യത്തിന്റെ ഈ ചോദ്യം ഗ്രാമവാസികളുടെ ഉള്ളിൽ ആഴത്തിൽ പതിഞ്ഞു . അവർ വളരെയധികം ചിന്തിച്ചിട്ട് ഒരു തീരുമാനമെടുത്തു . ലോക് ചരിത്രത്തിൽ ഒരിടത്തും നടപ്പിലാക്കാത്ത ഒരു ധീരമായ തീരുമാനം . അവർ മറ്റ് ഗ്രാമങ്ങളെ രക്ഷിക്കുവാൻ സ്വയം ഏകാന്ത വാസം നിശ്ചയിച്ചു . ഗ്രാമത്തിൻറെ അതിർത്തികൾ അവർ അടച്ചു . ഗ്രാമത്തിലുള്ള ആരും ഗ്രാമം വിട്ട് പുറത്ത് പോയില്ല . പുറത്തുള്ള ആരെയും അകത്ത് വരുവാനും സമ്മതിച്ചില്ല . അവർ മരണത്തെയും പ്രതീക്ഷിച്ചു ആ ഗ്രാമങ്ങളിൽ തുടർന്നു; മൂന്ന് മാസം കൊണ്ട് 42 പേർ മരിച്ചു . എട്ടു ദിവസത്തിനകം ആറു കുട്ടികളെയും ഭർത്താവിനെയും നഷ്ടമായ എലിസബത്തെന്ന സ്ത്രീയുടെ കോട്ടേജ് അവിടെ കാണാവുന്നതാണ് . തങ്ങളുടെ കുടുംബങ്ങളും അയൽവാസികളും ഓരോരുത്തരായി മരണത്തിന് കീഴടങ്ങുന്നത് നിസ്സഹായതയോടെ നോക്കി നിൽക്കാനെ അവർക്ക് കഴിഞ്ഞുള്ളൂ . തങ്ങളുടെ പ്രിയപ്പെട്ടവരുടെ മൃതദേഹം ആരുടെയും സഹായമില്ലാതെ ഒറ്റയ്ക്ക് നിന്ന് കുഴിച്ച് മൂടേണ്ടി വന്നു പലർക്കും. ഭീതി പരത്തുന്ന ഏകാന്തതയിൽ മരണത്തിനായുള്ള തങ്ങളുടെ ഊഴവും കാത്ത് അവർ കഴിഞ്ഞു . 1661 നവംബർ ഒന്നിന് അവസാനത്തെ രോഗിയും മരിക്കുന്നു . ആ ഗ്രാമത്തിലെ 260 പേര് പ്ലേഗ് മൂലം മരിച്ചു . എന്നാൽ ഈ ഇരുന്നൂറ്റിയറുപത് പേർക്കും ആദ്യമെ പ്ലേഗ് ബാധിച്ചിരുന്നില്ല. പലായനം ചെയ്യാതെ അവിടെ തുടർന്നതിനാലാണ് അവരിലോട്ടും ഈ രോഗം പടർന്നു പിടിച്ചതും മരിക്കാനിടയായതും. തങ്ങളുടെ അയൽഗ്രാമങ്ങളിലെ ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ തങ്ങളുടെ ജീവൻ ഇരുന്നൂറ്റിയറുപത് മനുഷ്യ സ്നേഹികൾ . ത്യാഗത്തിൻറെയും മനുഷ്യ സ്നേഹത്തിൻറെയും. മാതൃകയായി ചരിത്രം അവരെ രേഖപ്പെടുത്തുന്നു .

No comments:

Post a Comment