പി പരമേശ്വർജി അധ്യക്ഷനായിരുന്ന സ്ഥാപനമാണ് കന്യാകുമാരിയിലെ വിവേകാനന്ദ കേന്ദ്ര. കന്യാകുമാരി ബീച്ചിൽ നിന്നും ഒന്നര കിലോമീറ്റർ ദൂരത്തിലാണ് വിവേകാന്ദ കേന്ദ്ര സ്ഥിതി ചെയ്യുന്നത് . ഭാരതാംബയുടെ പഞ്ചലോഹ പ്രതിമയും, രാമായണ ആർട്ട് ഗാലറി ശിവൻറെ വെണ്ണക്കല്‍ ശിൽപ്പവുമുള്‍പ്പെടെ സന്ദർശകരെ ആകര്‍ഷിക്കുന്ന ഒട്ടനവധി കാഴ്ച്ചകളുണ്ടിവിടെ. രാമായണ ആര്‍ട്ട് ഗാലറിയുള്‍പ്പെടുന്ന മന്ദിരത്തിന് ചുറ്റും ദശാവതാരങ്ങളുടെ കല്ലില്‍ തീര്‍ത്ത പ്രതിമകൾ ദർശിക്കാവുന്നതാണ്. മന്ദിര പരിസരത്തെ അലങ്കരിച്ചു കൊണ്ട് നിൽക്കുന്ന ക്യഷ്ണന്‍റെയും ശിവൻറെയും ശ്രീ ബുദ്ധൻറെയും മനോഹരമായ പ്രതിമകളും കാണാവുന്നതാണ്. മന്ദിരത്തിന് മുന്നിലുള്ള ഹനുമാൻറെ പടുകൂറ്റന്‍ കല്‍വിഗ്രഹമാണ് മറ്റൊരു ആകർഷണം . രാമായണം ആർട്ട് ഗാലറിയിൽ കയറിയാൽ ശ്രീരാമൻറെ ജനനം മുതൽ വൈകുണ്ഠ പ്രവേശനം വരെയുള്ള കഥ ചിത്രങ്ങളായി ആവിഷ്കരിച്ചിട്ടുണ്ട് . സന്ധ്യാ സമയം ആയാൽ വർണ്ണ വിസ്മയം തീർത്തു കൊണ്ട് വൈദ്യത ദീപാലങ്കാരം തെളിയിക്കുന്നു .ആ സമയം ശിവൻറെ പ്രതിമയിലെ ജടയിൽ നിന്നും ജലധാര ഒഴുകുന്ന നയന മനോരമായ കാഴ്ച്ചയും സന്ദര്‍ശകര്‍ക്ക് ലഭിക്കുന്നു.
No comments:
Post a Comment