Sunday, 31 May 2020

മരണ ശേഷം ആത്മാവ് എവിടെ പോകുന്നു ?


മരിച്ചു കഴിഞ്ഞാൽ എന്ത് സംഭവിക്കും ?ആത്മാവ് എങ്ങോട്ടു പോകുന്നു ? ആയിര കണക്കിന് വര്ഷങ്ങളായി മനുഷ്യനെ കുഴയ്ക്കുന്ന ചോദ്യങ്ങളാണിവ . സ്വർഗ്ഗ നരകങ്ങളെ പറ്റി പല മത ഗ്രൻഥങ്ങളിലും വിവരിക്കുന്നുണ്ട് . എന്നാൽ ഇനിയും ഇതിനൊക്കെ ശാസ്ത്രീയമായ തെളിവുകൾ ലഭിച്ചിട്ടുമില്ല . ഹിന്ദു വിശ്വാസ പ്രകാരം മരിച്ചു കഴിഞ്ഞാൽ ആത്മാവ് എങ്ങോട്ട് പോകുമെന്നുള്ള കാര്യമാണ് ഇന്ന് ഈ വിഡിയോയിൽ പറയാൻ പോകുന്നത് .
ഹിന്ദു വിശ്വാസപ്രകാരം ഒരു വ്യക്തി ജീവിച്ചിരുന്ന സമയത്ത് അവൻ ചെയ്ത കർമ്മങ്ങൾ അനുസരിച്ചാണ് മരിച്ചതിനു ശേഷം പരലോകം നിശ്ചയിക്കപ്പെടുന്നത്. പുണ്യ കർമ്മങ്ങൾ കൂടുതൽ ചെയ്ത വ്യക്തിക്ക് സ്വർഗം ലഭിക്കുന്നു. പാപ കർമ്മങ്ങൾ കൂടുതൽ ചെയ്ത വ്യക്തിയാണെങ്കിൽ നരക്തത്തിലോട്ട് പോകുന്നു . അവൻ ചെയ്ത പാപവും പുണ്യവും സമമാണെങ്കിൽ മനുഷ്യ ജന്മം സിദ്ധിക്കുന്നു . എന്നാൽ ഭഗവത് ഗീതയിൽ ശ്രീ കൃഷ്ണൻ പറയുന്നത് പുണ്യ ഫലങ്ങളുടെ ഭാഗമായി ലഭിക്കുന്ന സ്വർഗ്ഗം നിത്യമല്ലെന്നാണ്. ആ പുണ്യകർമ്മങ്ങളുടെ ഫലം അനുഭവിച്ച് തീരുമ്പോൾ വീണ്ടും സ്വർഗ്ഗത്തിൽ താഴോട്ട് വന്ന് ഭൂമിയിൽ മനുഷ്യ ജന്മമെടുക്കുന്നു. അത് പോലെ തന്നെ നരക്തത്തിൽ പോകുന്നവരും അവിടെ തങ്ങൾ ചെയ്തത പാപകർമ്മൾ അനുഭവിച്ചതിനു ശേഷം വീണ്ടും ഭൂമിയിൽ വന്ന് ജനിക്കുന്നു . നിത്യമായ സ്വർഗം ലഭിക്കണമെങ്കിൽ ഈശ്വര സ്മരണ വഴി മാത്രമേ സാധിക്കുകയുള്ളൂ .
അത് പോലെ തന്നെ നമ്മുടെ ആഗ്രഹങ്ങളും വീണ്ടും വീണ്ടും മനുഷ്യ ജന്മമെടുക്കാൻ കാരണമാകുന്നു . ഒരു വ്യക്തി ആഗ്രഹങ്ങൾ സഫലമാകാതെ മരിക്കുകയാണെങ്കിൽ , ആ ആഗ്രഹങ്ങൾ നിറവേറ്റാൻ വീണ്ടും ജനിക്കുന്നു . ഇത്തരത്തിൽ മോഹങ്ങളിൽ നിന്നും മുക്തമാകുന്നത് വരെ അവർ മനുഷ്യ ജന്മം എടുക്കുന്നു. ഒരു വ്യക്തിയുടെ മനസ്സ് ആഗ്രഹങ്ങളിൽ നിന്നും മോചിക്കപ്പെടുമ്പോൾ ആ വ്യക്തിക്ക് ജീവൻ മുക്തി ലഭിക്കുന്നു . ഋഷീശ്വരൻമാർ ആ അവസ്ഥയിൽ എത്തിയവരാണ് . അവർ ആശ പാശങ്ങളില്ലാതെ ഈശ്വരനെ ധ്യാനിച്ച് പരമമായ ആനന്ദത്തെ അനുഭവിക്കുന്നു .അങ്ങനെയുള്ള പുണ്യാത്മാക്കളുടെ ആത്മാവ് പുനരാവിർത്തിയില്ലാത്ത നിത്യ സ്വർഗമായ പരബ്രഹ്മത്തിൽ ലയിച്ചു ചേരുന്നു .
അത് പോലെ തന്നെ ഒരു വ്യക്തിയുടെ ഉപാസനകളും അവൻറെ പരലോക ജീവതത്തെ സ്വാധീനിക്കുന്നു . ഒരു വ്യക്തി ജീവിച്ചിരുന്ന സമയം ഏതു ദൈവ സ്വരൂപത്തിനെയാണോ തീവ്രമായി ഭജിച്ചത് മരണ ശേഷം ആത്മാവ് ആ ദൈവരൂപത്തിൽ പോയി ചേരുന്നു . വിഷ്ണുവിനെയാണ് ഭജിച്ചതെങ്കിൽ വൈകുണ്ഠത്തിലേക്ക് ആത്മാവ് പോകുന്നു . ശിവനെയാണ് ഭജിച്ചതെങ്കിൽ കൈലാസത്തിൽ ആതമാവ് എത്തുന്നു . അരൂപിയായ പരബ്രഹ്മത്തിനെയാണ് ഉപാസിച്ചതെങ്കിൽ ബ്രഹ്മ പദത്തിൽ ആത്മാവ് പോയി ചേരുന്നു . അത്തരത്തിൽ ഏതു ദൈവസ്വരൂപത്തിനെയാണോ പൂജിച്ചത് മരണ ശേഷം ആത്മാവ് അവരുടെ ലോകത്തോട്ട് പോകുന്നുവെന്ന് ഹിന്ദു പുരാങ്ങളിൽ പറയുന്നു .

No comments:

Post a Comment