ശ്രീലങ്ക രാമായണവുമായി ബന്ധപ്പെട്ട രാക്ഷസ രാജാവ് രാവണൻറെ നാട്. പ്രകൃതി സൗന്ദര്യം കൊണ്ട് അനുഗ്രഹിക്കപ്പെട്ട ദ്വീപ് . എന്നാൽ പിന്നീടത് തമിഴ് സിംഹള പോരാട്ടത്തിൻറെ മണ്ണാവുകയായിരുന്നു. ആ സമയം മുതൽ ലോകം ചർച്ച ചെയ്യുന്ന ഒരു കാര്യമുണ്ട് . ശ്രീലങ്കയുടെ അവകാശി തമിഴരാണോ സിംഹളരാണോയെന്ന് ?ഭൂരിഭാഗം പേരും കരുതുന്നത് ശ്രീലങ്കയ്യിലോട്ട് തമിഴരുടെ കുടിയേറ്റം നടന്നത് ബ്രിട്ടീഷുകാരുടെ കാലത്തെന്നാണ് .എന്നാൽ അതിന് മുമ്പ് തന്നെ സിംഹളർ ശ്രീലങ്കയിലോട്ട് വരുന്നതിനും മുമ്പ് തമിഴ് ജനത ശ്രീലങ്കയിൽ വസിച്ചിരുന്നു. ശ്രീലങ്കയിൽ പരമ്പരാഗതമായി താമസിച്ചു വന്നിരുന്ന തമിഴരെ ശ്രീലങ്കൻ തമിഴരെന്നും , ബ്രിട്ടീഷുകാരുടെ കാലത്ത് കുടിയേറി പാർത്തവരെ ഇന്ത്യൻ തമിഴരെന്നും വിളിക്കുന്നു.
ഭൂമിശാസ്‌ത്രപരമായി തമിഴ്‌നാടും ശ്രീലങ്കയും രണ്ടായിരുന്നുവെങ്കിലും ഈ രണ്ട് പ്രദേശങ്ങളിലും നില നിന്നിരുന്നത് തമിഴ് സംസ്കാരമായിരുന്നു. ഇതിന് കാരണമായി ചരിത്രകാരന്മാർ ചൂണ്ടിക്കാണിക്കുന്ന ചില വസ്തുതകളുണ്ട് . തമിഴ്നാട്ടിലെ രാമേശ്വരത്തിൽ നിന്നും ശ്രീലങ്കയിലെ ജാഫ്‌നയിലോട്ട് നാൽപതു കിലോമീറ്റർ മാത്രമേ ദൂരമുള്ളൂ . അത്തരത്തിൽ തമിഴ് ജനതയ്ക്ക് ശ്രീലങ്കയിലോട്ടും തിരിച്ചുമുള്ള പോക്കുവരവിന് ഈ ദൂരം പ്രശ്നമായിരുന്നില്ല.ശ്രീലങ്കൻ തമിഴർ ബി.സി.ഇ. രണ്ടാം നൂറ്റാണ്ടു മുതൽ തന്നെ ദ്വീപിൽ വസിച്ചു വരുന്നവരാണെന്ന് ചരിത്രം രേഖപ്പെടുത്തുന്നു . ശ്രീലങ്കയിലെ ജാഫ്ന പ്രദേശം കേന്ദ്രീകരിച്ചായിരുന്നു ഇവർ വസിച്ചു വന്നത് . .രാമായണകാലത്തിന്നും മുമ്പു തന്നെ ശ്രീലങ്കയിൽ ജനവാസമുണ്ടായിരുന്നുവെന്നതിനും തെളിവുണ്ട് . ഒന്നേകാൽ ലക്ഷം വർഷം മുമ്പേ ശ്രീലങ്കയിൽ മനുഷ്യൻ ഉണ്ടായിരുന്നതായി പുരാവസ്തു ഗവേഷഷകരുടെ പക്കലുള്ള തെളിവുകൾ വ്യക്തമാക്കുന്നു. ഈ ആദിമവാസികളുടെ ശവകുടീരൾക്ക് തെക്കേ ഇൻഡ്യയിലെ ദ്രാവിഡൻമാരുടെതുമായി വളരെ സാദ്യശ്യമുണ്ട്.
തമിഴ്‌നാട്ടിലെ പ്രബല രാജവംശങ്ങൾ തമിഴ്നാടിനോടൊപ്പം തന്നെ ശ്രീലങ്കയെയും കീഴടക്കി ഭരിച്ചു വന്നിരുന്നു . പാണ്ഢ്യ വംശജരും ചോള വംശജരും ശ്രീലങ്ക ഭരിച്ചിരുന്നു. BC 543ൽ ഇന്നത്തെ പശ്ചിമ ബംഗാളിലെ സിംഹളപൂരിൽ നിന്നും രാജാവ് വിജയനും എഴുനൂറ് അനുയായികളും ശ്രീലങ്കയിലോട്ട് വരുന്നു. സിംഹളപ്പൂരിൽ നിന്നും വന്നതിനാലാണ് ഇവർക്ക് സിംഹളീസ് എന്ന പേര് ലഭിച്ചത് . കാലക്രമേണ സിംഹള ജനത ജനസംഖ്യ വർദ്ധിച്ചു വന്നു. അതിലെ അപകടം തമിഴ് ജനത മനസിലാക്കിയുമില്ല . പിന്നെയും അധിനിവേശങ്ങൾ ശ്രീലങ്കയിൽ നടന്നു . ആദ്യം പോർച്ചുഗീസുകാരും പിന്നെ ഡച്ചുകാരും അവസാനം ബ്രിട്ടീഷുകാരും ശ്രീലങ്ക കീഴടക്കി ഭരിച്ചു വന്നു . 1948-ൽ ബ്രിട്ടീഷുകാരിൽ നിന്നും ശ്രീലങ്ക സ്വാതന്ത്ര്യം നേടുന്നു .ബ്രിട്ടീഷുകാരിൽ നിന്നും സ്വാതന്ത്ര്യം ലഭിച്ച് സമയത്ത് ജനസംഖ്യ കൊണ്ട് ഭൂരിപക്ഷമായ സിംഹളരുടെ കൈകളിൽ ശ്രീലങ്കയുടെ ഭരണം ഒതുങ്ങുകയായിരുന്നു . തമിഴരുടെ അവകാശങ്ങളെ എടുത്ത് കളയുകയും അവരെ അടിച്ചമർത്തുകയും ചെയ്‌തു . തമിഴരുടെ സ്വത്ത് വകകൾ കൊള്ളയടിക്കുകയും തമിഴ്‌വംശജരായ സ്ത്രീകളെ സിംഹളർ മാനഭംഗപ്പെടുത്തുന്നതും നിത്യ സംഭവമായി.
ആ ദുരിതങ്ങളുടെ തീച്ചൂളയിൽ നിന്നും ഉയർന്നു വന്ന നേതാവായിരുന്നു വേലുപ്പിള്ള പ്രഭാകരൻ . 1976-ൽ വേലുപ്പിള്ള പ്രഭാകരൻറെ നേത്രത്വത്തിൽ ലിബറേഷൻ ടൈഗേർസ് ഓഫ് തമിഴ് ഈഴം എന്ന എൽറ്റിറ്റിഇ സംഘടന രൂപീകരിക്കപ്പെടുകയും സിംഹളരുടെ അടിച്ച്മർത്തലുകൾക്ക് എതിരെ സായുധ വിപ്ലവം തുടങ്ങുകയും ചെയ്തു . ശ്രീലങ്കയിലെ തമിഴ് ഭൂരിപക്ഷ പ്രദേശങ്ങൾ ചേർത്ത് തമിഴർക്ക് പ്രത്യേക രാജ്യം സ്ഥാപിക്കുകയെന്നതായിരുന്നു ലക്‌ഷ്യം .പിന്നെ ശ്രീലങ്ക രണകളമാവുകയായിരുന്നു. പതിറ്റാണ്ടുകൾ നീണ്ട രക്തരൂക്ഷിതമായ യുദ്ധമായിരുന്നു നടന്നത് . തുടർന്ന് എൽറ്റിറ്റിഇ തമിഴ് മേഖലകൾ പിടിച്ചെടുത്തു . വേലുപ്പിള്ള പ്രാണഭകരൻറെ നേത്രത്വത്തിൽ ശ്രീലങ്കയിലെ തമിഴ് മേഖലയിൽ സമാന്തര ഭരണകൂടമുയർന്നു വന്നു . എന്നാൽ സിംഹള ഭരണകൂടം അന്തർദേശീയ തലത്തിൽ എൽറ്റിറ്റിഇ തകർക്കാനുള്ള
കരുക്കൾ നീക്കി തുടങ്ങി . എൽറ്റിറ്റിയെ തകർക്കാൻ ചൈനയുടെ സഹായം തേടുകയും ചൈനീസ് സാന്നിധ്യം ശ്രീലങ്കൻ മണ്ണിൽ ഉണ്ടാവുകയും ചെയ്തു . അതിലെ അപകടം മനസ്സിലാക്കിയ അപ്പോഴത്തെ ഇന്ത്യൻ പ്രാധാന മന്ത്രി രാജീവ് ഗാന്ധി ഇന്ത്യൻ ആർമിയെ ശ്രീലങ്കയിലോട്ട് അയച്ചു . എൽറ്റിറ്റിയുടെയും സിംഹള ഭരണകൂടത്തിനുമിടയിൽ സമാധാനം സ്ഥാപിക്കുകയായിരുന്നു ലക്ഷ്യം . ഇന്ത്യയുടെ ഈ ഇടപെടലിനെ എൽറ്റിറ്റിയും സ്വാഗതം ചെയ്തു .ശ്രീലങ്കയിൽ എത്തിയ ഇന്ത്യൻ ആർമിക്ക് ഊഷ്മളമായ വരവേൽപ്പായിരുന്നു എൽറ്റിറ്റിഇ നൽകിയത് .
കരുക്കൾ നീക്കി തുടങ്ങി . എൽറ്റിറ്റിയെ തകർക്കാൻ ചൈനയുടെ സഹായം തേടുകയും ചൈനീസ് സാന്നിധ്യം ശ്രീലങ്കൻ മണ്ണിൽ ഉണ്ടാവുകയും ചെയ്തു . അതിലെ അപകടം മനസ്സിലാക്കിയ അപ്പോഴത്തെ ഇന്ത്യൻ പ്രാധാന മന്ത്രി രാജീവ് ഗാന്ധി ഇന്ത്യൻ ആർമിയെ ശ്രീലങ്കയിലോട്ട് അയച്ചു . എൽറ്റിറ്റിയുടെയും സിംഹള ഭരണകൂടത്തിനുമിടയിൽ സമാധാനം സ്ഥാപിക്കുകയായിരുന്നു ലക്ഷ്യം . ഇന്ത്യയുടെ ഈ ഇടപെടലിനെ എൽറ്റിറ്റിയും സ്വാഗതം ചെയ്തു .ശ്രീലങ്കയിൽ എത്തിയ ഇന്ത്യൻ ആർമിക്ക് ഊഷ്മളമായ വരവേൽപ്പായിരുന്നു എൽറ്റിറ്റിഇ നൽകിയത് .
എന്നാൽ സിംഹള ഭരണകൂടത്തിൻറെ കുബുദ്ധി കാരണം എൽറ്റിറ്റിയും ഇന്ത്യൻ ആർമിയും ഏറ്റുമുട്ടുന്ന സ്ഥിതി വിശേഷമാണുണ്ടായത് . അത് അവസാനിച്ചത് രാജീവ് ഗാന്ധിയുടെ ചാവേർ സ്‌ഫോടന കൊലപാതകത്തിലാണ്. പിന്നീട് തമിഴ് പുലികൾ അത് നിഷേധിക്കുകയും തങ്ങൾക്ക് രാജീവ് ഗാന്ധി കൊലപാതകത്തിൽ പങ്കില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. എന്നാൽ രാജീവ് ഗാന്ധി വധത്തോടെ എൽറ്റിറ്റിയെ അന്താരാഷ്ട്ര തലത്തിൽ ഭീകര സംഘടനയായി പ്രഖ്യാപിക്കുകയും പല രാജ്യങ്ങളിൽ നിന്നുള്ള സാമ്പത്തിക സഹായമുൾപ്പെടെ നിലക്കുകയും ചെയ്തു . അതോടെ എൽറ്റിറ്റിയുടെ പതനം തുടങ്ങുകയും ചെയ്തു
2009 മെയിൽ ശ്രീലങ്കൻ സേന പൂർണമായും തമിഴ് പുലികളെ പൂർണമായും വധിക്കുകയും +എൽറ്റിറ്റിയുടെ കീഴിലിരുന്ന് തമിഴ് പ്രദേശങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു . വേലുപ്പിള്ള പ്രഭാകരൻ ആത്മഹത്യ ചെയ്യുകയോ ഏറ്റുമുട്ടലിൽ കൊല്ലപ്പെടുകയോ ചെയ്തുവെന്ന് കരുതപ്പെടുന്നു . എന്നാൽ തുടർന്ന് ശ്രീലങ്കൻ സേന തങ്ങളുടെ രാക്ഷസ സ്വഭാവം വെളിയിൽ എടുക്കുകയായിരുന്നു .40000 ത്തോളം വരുന്ന സാധാരണക്കാരായ തമിഴരെ ശ്രീലങ്കൻ സൈന്യം വംശീയ വിദ്വേഷത്തിൻറെ പേരിൽ കൊന്നൊടുക്കിയെന്നാണ് ആരോപണം. പന്ത്രണ്ട് വയസ്സ് മാത്രം പ്രായമുള്ള വേലുപ്പിള്ള പ്രഭാകരൻറെ മകൻ ബാലചന്ദ്രനെ പോലും ശ്രീലങ്കൻ സൈന്യം കൊന്നു തള്ളി.ഇന്ന് എൽറ്റിറ്റിയും വേലുപ്പിള്ള പ്രാഭാകരനുമില്ലാത്ത ശ്രീലങ്കയിലെ തമിഴ് മണ്ണ് സിംഗള ഭരണകൂടത്തിൻറെ കീഴിലാണ് . പുറത്ത് നിന്നും വന്ന സിംഹള ജനതയുടെ അടിമായായി ജീവിക്കാനുള്ള വിധിയാണ് ഇവിടത്തെ തമിഴ് ജനതയ്ക്കിപ്പോൾ .
No comments:
Post a Comment