ഹനുമാൻ മൃതസഞ്ജീവനി മലയുമായി ശ്രീലങ്കയിലേക്ക് പോകുന്ന സമയത്ത് അതിൽ നിന്നും ഒരു ഭാഗം അടർന്ന് കന്യാകുമാരിയിൽ ജില്ലയിൽ വീണു . അങ്ങനെ വീണ ഭാഗത്തിനെയാണ് മരുത്വാമലയെന്നു വിളിക്കുന്നത് . പല തരത്തിലുള്ള ഔഷധ സസ്യങ്ങൾ വസിക്കുന്ന സ്ഥലമാണ് ഈ മല . ഔഷധമെന്ന് തമിഴിൽ അർത്ഥം വരുന്ന മരുത്വമെന്ന പദത്തിൽ നിന്നുമാണ് മരുന്ത്‌വാഴ് മലൈ അല്ലെങ്കിൽ മരുത്വമലയെന്ന പേര് വന്നത് .
ഹനുമാൻ മൃതസഞ്ജീവനി മലയുമായി ശ്രീലങ്കയിലേക്ക് പോകുന്ന സമയത്ത് അതിൽ നിന്നും ഒരു ഭാഗം അടർന്ന് കന്യാകുമാരിയിൽ ജില്ലയിൽ വീണു . അങ്ങനെ വീണ ഭാഗത്തിനെയാണ് മരുത്വാമലയെന്നു വിളിക്കുന്നത് . പല തരത്തിലുള്ള ഔഷധ സസ്യങ്ങൾ വസിക്കുന്ന സ്ഥലമാണ് ഈ മല . ഔഷധമെന്ന് തമിഴിൽ അർത്ഥം വരുന്ന മരുത്വമെന്ന പദത്തിൽ നിന്നുമാണ് മരുന്ത്‌വാഴ് മലൈ അല്ലെങ്കിൽ മരുത്വമലയെന്ന പേര് വന്നത് .ശ്രീനാരായണഗുരുവുൾപ്പെടെ നിരവധി പുണ്യ പുരുഷന്മാർ തപസ്സിരുന്ന സ്ഥലം കൂടിയാണ് മരുത്വാമല .
മരുത്വാമല കയറി തുടങ്ങുമ്പോൾ മലയുടെ വിവിധ ഭാഗങ്ങളിലായി പല ക്ഷേത്രങ്ങൾ ദർശിക്കാവുന്നതാണ് . മുനിമാർ തപസ്സിരുന്ന നിരവധി ഗുഹകളുമുണ്ടിവിടെ . കല്ലും മുള്ളും നിറഞ്ഞ പാത താണ്ടി കുത്തനെയുള്ള മല കയറി മുകളിലെത്തുമ്പോൾ ഹനുമാൻറെ ചെറു ക്ഷേത്രമുണ്ട് . അവിടെ നിന്നും കടലുൾപ്പെടുന്ന കന്യാകുമാരി ജില്ലയുടെ മനോഹരമായ താഴ്വര ദൃശ്യം ലഭിക്കുന്നതാണ് . മൂന്നു തവണ ഇവിടത്തെ ഹനുമാൻറെ വിഗ്രഹം തകർക്കപ്പെടുകയും മരുത്വാമല സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പുനഃസ്ഥാപിക്കപ്പെടുകയും ചെയ്തിട്ടുമുണ്ട് . പിന്നിൽ മത പരിവർത്തന ലോബിയാണെന്നും ആരോപണവും ശക്തമാണ് . ഓരോ വര്ഷവും ഇവിടെ നടക്കുന്ന ത്രിക്കർത്തിക ദീപ മഹോത്സവം പ്രസിദ്ധമാണ്
No comments:
Post a Comment