Sunday, 31 May 2020

മേജർ ഉള്ളൂർ ശ്രീ ബാല സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം

തിരുവനന്തപുരം നഗര പരിധിയിൽ ഉള്ളൂരിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ക്ഷേത്രമാണ് ഉള്ളൂർ ശ്രീ ബാല സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം .ബാല മുരുകനും അന്നാട്ട് ശാസ്താവുമാണ് മുഖ്യ പ്രതിഷ്‌ഠകൾ . ശിവൻ , കൃഷ്ണൻ ,നാഗർ, യക്ഷിയമ്മ , ബ്രഹ്മ രക്ഷസ്സ് തുടങ്ങിയവരാണ് മറ്റ് പ്രതിഷ്ഠകൾ. സ്കന്ദ ഷഷ്‌ഠി വൃതത്തിന് പ്രസിദ്ധമാണ് ഈ ക്ഷേത്രം . ഈ ദിനത്തിൽ വൃതം ആചരിക്കുന്ന സ്ത്രീകളുടെ തിരക്ക് ഇവിടെ അനുഭവപ്പെടുന്നു . തൈപ്പൂയക്കാവടി മഹോത്സവും മീന മഹോത്സവുമാണ് ക്ഷേത്രവുമായി ബന്ധപ്പെട്ട പ്രധാന ഉത്സവങ്ങൾ .
തൈപ്പൂയ കാവടി മഹോത്സവം ആരംഭിക്കുന്നത് ഗൗരീശപ്പട്ടം ശിവപാർവതി ക്ഷേത്രത്തിൽ നിന്നാണ് . സുബ്രമണ്യ സ്വാമിയുടെ മാതാപിതാക്കളായ ഗൗരിശങ്കരന്മാരിൽ നിന്നും അനുഗ്രഹം വാങ്ങിച്ചു കൊണ്ട് കാവടിയുമായി ഭക്തർ കിലോമീറ്ററുകൾ വാദ്യമേളയകമ്പടിയോടെ ഘോഷയാത്രയായി ഉള്ളൂർ ശ്രീ ബാല സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെത്തി ചേരുന്നു. അതിനു ശേഷം അഗ്നിക്കാവടി നടക്കുന്നു. വൃതം നോറ്റ ഭക്തർ ഭക്തിയുടെ തീഷ്ണതയിൽ എരിയുന്ന അഗ്നിയിലേക്കിറങ്ങി ആനന്ദ നൃത്തം ചവിട്ടുന്നു .അന്നാട്ട് ശാസ്താവിന് വേണ്ടി നടത്തപ്പെടുന്ന മീനമഹോത്സവം പത്ത് നാള് നീണ്ടു നിൽക്കുന്നു.ഉത്സവ നാളുകളിൽ കഥകളിയുൾപ്പെടയുള്ള വിവിധ കലാരൂപങ്ങൾ ക്ഷേത്രാങ്കണത്തിൽ അരങ്ങേറുന്നു .

No comments:

Post a Comment