Sunday, 31 May 2020

ശസ്‌ത്രക്രിയ സൗജന്യം

ഹാർട്ട് സംബന്ധമായതും, ന്യൂറോ സംബന്ധമായതുമായ ശസ്‌ത്രക്രിയ
അടക്കം ഒരു രൂപയുടെ പോലും ചിലവില്ലാതെ പൂർണ്ണമായും
സൗജന്യ ചികിത്സ നൽകുന്ന ഒരാശുപത്രി ശ്രീ സായിബാബയുടെ പേരിൽ. ബാംഗ്ലൂരിലെ വൈറ്റ്ഫീൽഡ് (White field) എന്ന സ്ഥലത്തു പ്രവർത്തിക്കുന്നുണ്ട്. എന്നാൽ കേരളത്തിലുള്ള നമ്മുടെ പല ആളുകൾക്കും ഇത് അറിയില്ല.അതിനെ കുറിച്ച് അറിഞ്ഞിരിക്കേണ്ട
ചില കാര്യങ്ങൾ :
1 ) കേരളത്തിൽ നിന്നും ബസ്സിൽ വരുന്നവർ ബാംഗ്ലൂർ മെജസ്റ്റിക്കിൽ ഇറങ്ങുക. അവിടുന്ന് ഇഷ്ട്ടം പോലെ ബസ്സ് ഉണ്ട് വൈറ്റെഫീൽഡിലേക്ക്
2 ) ട്രെയിനിൽ വരുന്നവരാണെങ്കിൽ K.R.PURAM (krishnarajapuram) ഇറങ്ങുക.അവിടുന്ന് അധികദൂരമില്ല വൈറ്റ്ഫീൽഡിലേക്ക്.
3 )മെജസ്റ്റിക്കിൽ ഇറങ്ങുന്നവർ ഒരു കാരണവശാലും ആട്ടോറിക്ഷ പിടിച്ചു പോകാൻ ശ്രമിക്കരുത്. ധാരാളം ബസ്സുണ്ട്.
4 ) പുലർച്ചെതന്നെ അവിടെ Q ആരംഭിക്കും, ആയതിനാൽ
ഒരുദിവസം മുന്നേ വരുന്നത് ഉചിതമായിരിക്കും.
5 )ഹാർട്ടിൻറെ അസുഖത്തിനും, ന്യൂറോയുടെ അസുഖത്തിനും
വേറേ വേറേ Q ആണ് ഉള്ളത്. അത് പ്രത്യേകം ശ്രദ്ധിക്കുക.
6 ) പുലർച്ചെ 6 മണിക്ക് കൗണ്ടർ തുറക്കും.
7 ) രോഗിയുടെ മുൻകാല രോഗവിവരത്തിൻറെ മുഴുവൻ രേഖകളും
(X-Ray, ECG, Scan തുടങ്ങിയവയുടെ റിസൾട്ട് അടക്കം) കയ്യിൽ കരുത്തേണ്ടതാണ്.
8 )രോഗിയുടേയും, കൂടെയുള്ള ഒരാളിൻറെയും തിരിച്ചറിയൽ രേഖ കൈവശം നിർബന്ധമായും കരുത്തേണ്ടതാണ്.(Aadhar also)
9 )കൗണ്ടറിൽ ഉള്ളയാൾ രോഗവിവരം പഠിക്കുകയും,
ചികിത്സ അത്യാവശ്യമെങ്കിൽ തുടർ നടപടികൾ കൈക്കൊള്ളും.
അല്ലാത്ത പക്ഷം അടുത്തൊരു തീയതി തരും. ആ തീയതിയിൽ
അവിടെ റിപ്പോർട്ട് ചെയ്‌താൽ മതിയാകും.
10 )യാതൊരുവിധ റെക്കമെന്റേഷനും അവിടെ അനുവദിക്കുന്നതല്ല. അങ്ങനെ ആരെങ്കിലും പറഞ്ഞു നിങ്ങളെ സമീപിച്ചാൽ
അതിനെ പ്രോത്സാഹിപ്പിക്കരുത്.
11 ) ഭക്ഷണം, മരുന്ന്, മറ്റു ചികിത്സകൾ എല്ലാം പൂർണ്ണമായും സൗജന്യമാണ്.
12 ) തികച്ചും നിർദ്ധനരായ രോഗികൾക്ക് ചികിത്സ നൽകുന്ന സ്ഥാപനമാണ്.
13 )കേരളത്തിലെ പല ആശുപത്രികളിലും ലക്ഷങ്ങൾ
വാങ്ങുന്ന ചികിത്സകളും,സർജറിയും ഇവിടെ പൂർണ്ണ സൗജന്യമാണ്.
14 ) ഇതൊരു ധർമ്മ സ്ഥാപനമാണ്. അപ്പോൾ അതിൻറെതായ പവിത്രതയോടും,ശുചിയോടും സൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്.
15 ) ജാതിമത ഭേദമില്ലാതെ എല്ലാവർക്കും ഇവിടെ ചികിത്സ
ലഭിക്കുന്നതാണ്.

വിവേകാനന്ദ കേന്ദ്ര കന്യാകുമാരി

പി പരമേശ്വർജി അധ്യക്ഷനായിരുന്ന സ്ഥാപനമാണ് കന്യാകുമാരിയിലെ വിവേകാനന്ദ കേന്ദ്ര. കന്യാകുമാരി ബീച്ചിൽ നിന്നും ഒന്നര കിലോമീറ്റർ ദൂരത്തിലാണ് വിവേകാന്ദ കേന്ദ്ര സ്ഥിതി ചെയ്യുന്നത് . ഭാരതാംബയുടെ പഞ്ചലോഹ പ്രതിമയും, രാമായണ ആർട്ട് ഗാലറി ശിവൻറെ   വെണ്ണക്കല്‍ ശിൽപ്പവുമുള്‍പ്പെടെ സന്ദർശകരെ ആകര്‍ഷിക്കുന്ന ഒട്ടനവധി കാഴ്ച്ചകളുണ്ടിവിടെ. രാമായണ ആര്‍ട്ട് ഗാലറിയുള്‍പ്പെടുന്ന മന്ദിരത്തിന് ചുറ്റും  ദശാവതാരങ്ങളുടെ  കല്ലില്‍ തീര്‍ത്ത പ്രതിമകൾ ദർശിക്കാവുന്നതാണ്.  മന്ദിര പരിസരത്തെ  അലങ്കരിച്ചു കൊണ്ട്  നിൽക്കുന്ന  ക്യഷ്ണന്‍റെയും ശിവൻറെയും ശ്രീ ബുദ്ധൻറെയും മനോഹരമായ പ്രതിമകളും കാണാവുന്നതാണ്.  മന്ദിരത്തിന് മുന്നിലുള്ള  ഹനുമാൻറെ പടുകൂറ്റന്‍ കല്‍വിഗ്രഹമാണ് മറ്റൊരു ആകർഷണം . രാമായണം ആർട്ട് ഗാലറിയിൽ കയറിയാൽ ശ്രീരാമൻറെ ജനനം മുതൽ വൈകുണ്ഠ പ്രവേശനം വരെയുള്ള  കഥ   ചിത്രങ്ങളായി  ആവിഷ്കരിച്ചിട്ടുണ്ട് .  സന്ധ്യാ സമയം ആയാൽ  വർണ്ണ വിസ്മയം തീർത്തു കൊണ്ട്  വൈദ്യത ദീപാലങ്കാരം തെളിയിക്കുന്നു .ആ സമയം ശിവൻറെ പ്രതിമയിലെ ജടയിൽ  നിന്നും ജലധാര ഒഴുകുന്ന നയന മനോരമായ  കാഴ്ച്ചയും സന്ദര്‍ശകര്‍ക്ക്  ലഭിക്കുന്നു.

മരുത്വാമല




ഹനുമാൻ മൃതസഞ്ജീവനി മലയുമായി ശ്രീലങ്കയിലേക്ക് പോകുന്ന സമയത്ത് അതിൽ നിന്നും ഒരു ഭാഗം അടർന്ന് കന്യാകുമാരിയിൽ ജില്ലയിൽ വീണു . അങ്ങനെ വീണ ഭാഗത്തിനെയാണ് മരുത്വാമലയെന്നു വിളിക്കുന്നത് . പല തരത്തിലുള്ള ഔഷധ സസ്യങ്ങൾ വസിക്കുന്ന സ്ഥലമാണ് ഈ മല . ഔഷധമെന്ന് തമിഴിൽ അർത്ഥം വരുന്ന മരുത്വമെന്ന പദത്തിൽ നിന്നുമാണ് മരുന്ത്‌വാഴ് മലൈ അല്ലെങ്കിൽ മരുത്വമലയെന്ന പേര് വന്നത് .
ഹനുമാൻ മൃതസഞ്ജീവനി മലയുമായി ശ്രീലങ്കയിലേക്ക് പോകുന്ന സമയത്ത് അതിൽ നിന്നും ഒരു ഭാഗം അടർന്ന് കന്യാകുമാരിയിൽ ജില്ലയിൽ വീണു . അങ്ങനെ വീണ ഭാഗത്തിനെയാണ് മരുത്വാമലയെന്നു വിളിക്കുന്നത് . പല തരത്തിലുള്ള ഔഷധ സസ്യങ്ങൾ വസിക്കുന്ന സ്ഥലമാണ് ഈ മല . ഔഷധമെന്ന് തമിഴിൽ അർത്ഥം വരുന്ന മരുത്വമെന്ന പദത്തിൽ നിന്നുമാണ് മരുന്ത്‌വാഴ് മലൈ അല്ലെങ്കിൽ മരുത്വമലയെന്ന പേര് വന്നത് .ശ്രീനാരായണഗുരുവുൾപ്പെടെ നിരവധി പുണ്യ പുരുഷന്മാർ തപസ്സിരുന്ന സ്ഥലം കൂടിയാണ് മരുത്വാമല .
മരുത്വാമല കയറി തുടങ്ങുമ്പോൾ മലയുടെ വിവിധ ഭാഗങ്ങളിലായി പല ക്ഷേത്രങ്ങൾ ദർശിക്കാവുന്നതാണ് . മുനിമാർ തപസ്സിരുന്ന നിരവധി ഗുഹകളുമുണ്ടിവിടെ . കല്ലും മുള്ളും നിറഞ്ഞ പാത താണ്ടി കുത്തനെയുള്ള മല കയറി മുകളിലെത്തുമ്പോൾ ഹനുമാൻറെ ചെറു ക്ഷേത്രമുണ്ട് . അവിടെ നിന്നും കടലുൾപ്പെടുന്ന കന്യാകുമാരി ജില്ലയുടെ മനോഹരമായ താഴ്വര ദൃശ്യം ലഭിക്കുന്നതാണ് . മൂന്നു തവണ ഇവിടത്തെ ഹനുമാൻറെ വിഗ്രഹം തകർക്കപ്പെടുകയും മരുത്വാമല സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പുനഃസ്ഥാപിക്കപ്പെടുകയും ചെയ്തിട്ടുമുണ്ട് . പിന്നിൽ മത പരിവർത്തന ലോബിയാണെന്നും ആരോപണവും ശക്തമാണ് . ഓരോ വര്ഷവും ഇവിടെ നടക്കുന്ന ത്രിക്കർത്തിക ദീപ മഹോത്സവം പ്രസിദ്ധമാണ്

മേജർ ഉള്ളൂർ ശ്രീ ബാല സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം

തിരുവനന്തപുരം നഗര പരിധിയിൽ ഉള്ളൂരിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ക്ഷേത്രമാണ് ഉള്ളൂർ ശ്രീ ബാല സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം .ബാല മുരുകനും അന്നാട്ട് ശാസ്താവുമാണ് മുഖ്യ പ്രതിഷ്‌ഠകൾ . ശിവൻ , കൃഷ്ണൻ ,നാഗർ, യക്ഷിയമ്മ , ബ്രഹ്മ രക്ഷസ്സ് തുടങ്ങിയവരാണ് മറ്റ് പ്രതിഷ്ഠകൾ. സ്കന്ദ ഷഷ്‌ഠി വൃതത്തിന് പ്രസിദ്ധമാണ് ഈ ക്ഷേത്രം . ഈ ദിനത്തിൽ വൃതം ആചരിക്കുന്ന സ്ത്രീകളുടെ തിരക്ക് ഇവിടെ അനുഭവപ്പെടുന്നു . തൈപ്പൂയക്കാവടി മഹോത്സവും മീന മഹോത്സവുമാണ് ക്ഷേത്രവുമായി ബന്ധപ്പെട്ട പ്രധാന ഉത്സവങ്ങൾ .
തൈപ്പൂയ കാവടി മഹോത്സവം ആരംഭിക്കുന്നത് ഗൗരീശപ്പട്ടം ശിവപാർവതി ക്ഷേത്രത്തിൽ നിന്നാണ് . സുബ്രമണ്യ സ്വാമിയുടെ മാതാപിതാക്കളായ ഗൗരിശങ്കരന്മാരിൽ നിന്നും അനുഗ്രഹം വാങ്ങിച്ചു കൊണ്ട് കാവടിയുമായി ഭക്തർ കിലോമീറ്ററുകൾ വാദ്യമേളയകമ്പടിയോടെ ഘോഷയാത്രയായി ഉള്ളൂർ ശ്രീ ബാല സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെത്തി ചേരുന്നു. അതിനു ശേഷം അഗ്നിക്കാവടി നടക്കുന്നു. വൃതം നോറ്റ ഭക്തർ ഭക്തിയുടെ തീഷ്ണതയിൽ എരിയുന്ന അഗ്നിയിലേക്കിറങ്ങി ആനന്ദ നൃത്തം ചവിട്ടുന്നു .അന്നാട്ട് ശാസ്താവിന് വേണ്ടി നടത്തപ്പെടുന്ന മീനമഹോത്സവം പത്ത് നാള് നീണ്ടു നിൽക്കുന്നു.ഉത്സവ നാളുകളിൽ കഥകളിയുൾപ്പെടയുള്ള വിവിധ കലാരൂപങ്ങൾ ക്ഷേത്രാങ്കണത്തിൽ അരങ്ങേറുന്നു .

ആറ്റുകാലമ്മയുടെ കഥ

 തിരുവനന്തപുരത്ത് സ്ഥിതി ചെയ്യുന്ന ലോക പ്രസിദ്ധമായ ദേവി ക്ഷേത്രമാണ് ആറ്റുകാൽ ഭഗവതി ക്ഷേത്രം. ഇവിടത്തെ പൊങ്കാല മഹോത്സവം ലോകത്തിൽ എറ്റവും കൂടുതൽ സ്ത്രീകൾ പങ്കെടുക്കുന്ന ഉത്സവമെന്ന ഗിന്നസ് ബുക്ക് റെക്കോർഡ് നേടിയിട്ടുണ്ട്, തമിഴ് കൃതിയായ ചിലപ്പതികാരത്തിലെ നായികയായ കണ്ണകിയാണ് ആറ്റുകാലമ്മയായി ക്ഷേത്രത്തിൽ കുടി കൊള്ളുന്നതെന്നാണ് വിശ്വാസം. ആ  കഥ ഇങ്ങനെയാണ് .
കാവേരിപ്പട്ടണത്തിൽ താമസിച്ചിരുന്ന ഒരു ധനിക വ്യാപാരിയുടെ മകനായിരുന്നു കോവലൻ . അദ്ദേഹം സുന്ദരിയും സദ്ഗുണവതിയുമായ കണ്ണകിയെ വിവാഹം ചെയ്യുന്നു . വിവാഹം കഴിഞ്ഞ് കണ്ണകിയും കോവലനും സന്തോഷകരമായ കുടുംബ ജീവിതം നയിച്ചു വരികയായിരുന്നു . കണ്ണകി കോവലനെ തൻറെ പ്രാണനെ പോലെ സ്നേഹിച്ചു . തൻറെ ഭർത്താവിന് സന്തോഷവും ക്ഷേമവും നൽകുന്ന കാര്യങ്ങൾ ചെയ്യുന്നതിലായിരുന്നു കണ്ണകിയുടെ ശ്രദ്ധ .
അങ്ങനെയിരിക്കെ ഒരുനാൾ കോവലൻ അതി സുന്ദരിയും നർത്തകിയുമായ മാധവിയെ കണ്ടു മുട്ടുന്നു . കോവലനും മാധവിയും പ്രണയ ബദ്ധരാകുന്നു . അവളുടെ അഴകിൽ മഴങ്ങിയ കോവലൻ കണ്ണകിയെ ഉപേക്ഷിച്ച് മാധവിയെ സ്വീകരിക്കുന്നു. ഇക്കാര്യമറിഞ്ഞ കണ്ണകിയ്ക്ക് ഹൃദയം പിളരുന്ന വേദനയാണുണ്ടായത് . എന്നാൽ തൻറെ ആത്മാർത്ഥമായ സ്നേഹം മനസ്സിലാക്കി കോവാലൻ തന്നെ തേടി വരുമെന്ന് വിശ്വസിച്ച് കണ്ണകി കോവലന് വേണ്ടി കാത്തിരുന്നു . എന്നാൽ കോവലനോ തൻറെ സമ്പാദ്യമെല്ലാം മാധവിയ്ക്ക് വേണ്ടി ചിലവഴിച്ച് ആഡംബരത്തോടെ ജീവിക്കുകയായിരുന്നു . അവസാനം കോവലൻറെ കൈയ്യിലെ സമ്പാദ്യമെല്ലാം തീർന്നപ്പോൾ കോവലൻ മാധവിയുടെ വീട്ടിൽ നിന്നും പുറത്താക്കപ്പെട്ടു . തൻറെ തെറ്റ് മനസ്സിലാക്കിയ കോവലന് അതിയായ പശ്ചാത്താപം തോന്നി. മംഗല്യം ചെയ്ത പെണ്ണിനെ തന്നെ പ്രാണന് തുല്യം സ്നേഹിച്ച കണ്ണകിയെ ഉപേക്ഷിച്ചിതിന് ഈശ്വരൻ നൽകിയ ശിക്ഷയാണിതെന്ന് കോവാലന് തോന്നി .
കോവലൻ കണ്ണകിയെ തേടി വന്നു ,പറ്റിപ്പോയ തെറ്റിന് മാപ്പു ചോദിച്ചു . എന്നാൽ കണ്ണകി കോവലനെ കുറ്റപ്പെടുത്തത്താതെ ആശ്വസിപ്പിച്ചു . തനിക്ക് കോവലനോട് ദേഷ്യമില്ലെന്നും ആഗ്രഹിച്ചത് പോലെ തിരിച്ചു വന്നതിൽ താൻ സന്തുഷ്ടയാണെന്നും അറിയിച്ചു .പഴയ സന്തോഷകരമായ ജീവതത്തിലേക്ക് മടങ്ങാൻ കണ്ണകിയും കോവലനും തീരുമാനിച്ചു. എന്നാൽ സാമ്പത്തികമായ പ്രശ്‍നം കോവലനെ അലട്ടുന്നുണ്ടായിരുന്നു . എന്നാൽ കണ്ണകി കോവലൻറെ അവസ്ഥ മനസ്സിലാക്കി താൻ വളരെയധികം വിലമതിക്കുന്ന തൻ്റെ സ്വത്തായ രത്നങ്ങൾ നിറച്ച ചിലമ്പുകൾ വിൽക്കാനായി ഏൽപ്പിച്ചു .
പാണ്ഡ്യരാജാവായ നെടുംചെഴിയനായിരുന്നു അപ്പോഴത്തെ മധുരയിലെ രാജാവ് . ആ സമയം അവിടത്തെ രാജ്ഞിയുടെ മുത്തുകൾ നിറച്ച് ചിലമ്പുകൾ മോഷണം പോയിരുന്നു . അപ്പോഴായിരുന്നു കോവലൻ കണ്ണകിയുടെ ചിലമ്പുകൾ വിൽക്കാനായി അവിടെയെത്തിയത് .കണ്ണകിയുടെ ചിലമ്പുകൾക്ക് രാജ്ഞിയുടെ ചിലമ്പുകളുമായി നല്ല സാദൃശ്യമുണ്ടായിരുന്നു . എന്നാൽ വ്യത്യാസമെന്തെന്നാൽ രാജ്ഞിയുടെ ചിലമ്പുകൾ മുത്ത് നിറച്ചതും കണ്ണകിയുടെ ചിലമ്പുകൾ രത്നം നിറച്ചതുമായിരുന്നുവെന്നുതുമാണ്.എന്നാൽ രാജഭടന്മാർ കോവലിൻറെ കൈയ്യിലിരുന്ന ചിലമ്പുകൾ കണ്ട് രാജ്ഞിയുടെ ചിലമ്പുകളാണെന്ന് തെറ്റി ദ്ധരിച്ച് മോഷ്ടാവെന്ന് ആരോപിച്ച് പിടികൂടി അദ്ദേഹത്തിനെ രാജാവിൻറെ മുന്നിലെത്തിച്ചു . രാജാവ് കോവലനെ മോഷ്ടാവെന്നു കരുതി വധശിക്ഷ വിധിച്ചു. ഭടന്മാർ കോവലനെ വധിച്ചു .
കോവലനെ വധിച്ച കാര്യമറിഞ്ഞ കണ്ണകി പ്രാണവേദനയോടെ പൊട്ടിക്കരഞ്ഞു കൊണ്ട് രാജ സന്നിധിയിലെത്തി . കോവലൻറെ നിരപരാധിത്യം തെളിയിക്കാനായി ആ ചിലമ്പെടുത്ത് പൊട്ടിച്ചു . ചിലമ്പ് പൊട്ടിയപ്പോൾ വെളിയിൽ വന്നത് രത്നങ്ങളായിരുന്നു . രാജ്ഞിയുടെ ചിലമ്പുകളിൽ മുത്തുകളായിരുന്നല്ലോ ! പൊട്ടിച്ച ചിലമ്പിൽ നിന്നും വന്നത് രത്നങ്ങളുമായതിനാൽ അത് കണ്ണകിയുടെ ചിലമ്പുകളാണെന്ന് രാജാവിന് മനസ്സിലായി . നിരപരാധിയായ കോവലനെയാണ് വധിച്ചതെന്ന് മനസ്സിലാക്കിയ രാജാവും രാജ്ഞിയും ആ പാപഭാരം താങ്ങാനാവാതെ ജീവൻ വെടിഞ്ഞു .എന്നാൽ ഒരു തെറ്റും ചെയ്യാത്ത തൻറെ പ്രാണപ്രിയൻറെ മരണം കണ്ണകിയ്ക്ക് താങ്ങാനായില്ല. ക്രൂദ്ധയായ കണ്ണകിയുടെ ശാപത്താൽ മധുര നഗരമെരിഞ്ഞു ചാമ്പലായി .
                                                                 അതിനു ശേഷം കൊടുങ്ങല്ലൂരോട്ട്  യാത്ര തിരിച്ച കണ്ണകി ആറ്റുകാലിലെത്തി. ആറ്റുകാലിലെത്തിയ കണ്ണകി ബാലികയുടെ രൂപത്തിൽ അവിടത്തെ കിള്ളിയാറ്റിൻ കരയിലെത്തി. അപ്പോൾ അവിടത്തെ മുല്ലവീട്ടിൽ തറവാട്ടിലെ കാരണവർ കിള്ളിയാറ്റിൻ വന്നപ്പോൾ ഈ ബാലികയെ ദർശിച്ചു . താൻ ദൂര ദേശത്തിൽ നിന്നും വരികയാണെന്നും ഈ ആറു കടത്തി അക്കരെയിലോട്ട് വിടാൻ സഹായിക്കുമോയെന്ന് ബാലിക കാരണവരോട് ചോദിച്ചു . നല്ല കോമളത്വം തുളുമ്പുന്ന ആ ബാലികയോട് വാത്സല്യം തോന്നിയ കാരണവർ കുട്ടിയെ തൻ്റെ തറവാട്ടിലേക്ക് കൂട്ടി കൊണ്ടു വന്നു . എന്നാൽ തറവാട്ടിലെത്തിയ കുട്ടിയെ പെട്ടെന്നു കാണാതായി . കാരണവർ ബാലികയെ അവിടെയെല്ലാം തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല .അന്ന് രാത്രി ദേവി കാരണവരുടെ സ്വപ്നത്തിൽ പ്രത്യക്ഷ്യപ്പെട്ടു ബാലികയായി വന്നത് താനാണെന്നും, തനിക്ക് വേണ്ടി ഒരു ക്ഷേത്രം പണിയണമെന്നും നിർദ്ദേശിച്ചു . ശൂലത്താൽ അടയാളപ്പെടുത്തിയ മൂന്ന് രേഖകൾ കാണുന്ന സ്ഥലത്താണ് ക്ഷേത്രം പണിയേണ്ടതെന്നും അറിയിച്ചു , ദേവിയുടെ ദർശനം ലഭിച്ച കാരണവർ ശൂലത്താൽ രേഖപ്പെടുത്തിയ മൂന്ന് രേഖകൾ കണ്ട സ്ഥലത്ത് ക്ഷേത്രം പണിയുകയും ദേവിയെ അവിടെ കുടിയിരുത്തുകയും ചെയ്തു . ഇവിടെ ഭക്തർക്ക് മാതാവായും അഭീഷ്ടദായിനിയായ ദേവിയായും ആറ്റുകാലമ്മയായി കുടി കൊള്ളുന്നു .

വിഷുവും കണിക്കൊന്നയും ഐതീഹ്യ കഥ

കേരളക്കരയുടെ കാർഷിക ഉത്സവമാണ് വിഷു . ശ്രീ കൃഷ്ണനുമായി ഈ ആഘോഷം ബന്ധപ്പെട്ടിരിക്കുന്നു . കണിക്കൊന്ന കൊണ്ടലങ്കരിച്ച കൃഷണ വിഗ്രഹത്തെ കണിക്കണ്ടു കൊണ്ടാണ് മലയാളിയുടെ വിഷു ആഘോഷം ആരംഭിക്കുന്നത് . ഈ കണിക്കൊന്നയുമായി ബന്ധപ്പെട്ട ഐതീഹ്യ കഥയുണ്ട് .
ഗുരുവായൂരിൽ ശ്രീ കൃഷ്ണനെ വളരെയധികം ആരാധിച്ചിരുന്ന ഒരു കുഞ്ഞു ഭക്തനുണ്ടായിരുന്നു. ആ ഉണ്ണി ശ്രീകൃഷ്ണനെ കണ്ടിരുന്നത് തൻറെ കളിത്തോഴനായിട്ടായിരുന്നു . ആ നിഷ്കളങ്കമായ ഭക്തിയിൽ ആകൃഷ്ടനായി കണ്ണൻ ആ ഉണ്ണിവിളിക്കുമ്പോഴെല്ലാം പ്രത്യക്ഷപ്പെടുകയും അവനോടൊപ്പം കളിത്തോഴനായി കൂടുകയും ചെയ്തിരുന്നു. അവർ ഒരുമിച്ച് തൊടിയിലും പാടത്തുമെല്ലാം കളിച്ചു നടക്കുമായിരുന്നു. ആ കുഞ്ഞ് അതിനെ പറ്റി മറ്റുള്ളവരോട് പറയുമ്പോഴും ആരും വിശ്വസിച്ചിരുന്നില്ല.
ഒരിക്കൽ ഗുരുവായൂർ ക്ഷേത്രത്തിൽ ഒരു ഭക്തൻ മനോഹരമായ ഒരു സ്വർണ്ണമാല കണ്ണന് സമർപ്പിച്ചു . അന്ന് ആ മാലയുമിട്ടായിരുന്നു കണ്ണൻ തൻറെ കളിക്കൂട്ടുക്കാരൻറെയടുത്തെത്തിയത് . കണ്ണൻ അണിഞ്ഞിരുന്ന ആ മാല കണ്ട ഇഷ്ടമായ ഉണ്ണി അത് തനിക്കു തരുമോയെന്നു കണ്ണനോട് ചോദിച്ചു . കണ്ണൻ മാലയൂരി ഉണ്ണിക്ക് സമ്മാനമായി നൽകി.അന്നേ ദിവസം വൈകുന്നേരം പൂജാരി നട തുറന്നപ്പോൾ രാവിലെ വിഗ്രഹത്തിൽ ഭക്തൻ സമർപ്പിച്ച് മാല കാണാനില്ല . ആ മാല മോഷണം പോയതായി കരുതി അവർ അന്വേക്ഷണം ആരംഭിച്ചു .
ആ സമയം ഉണ്ണി കണ്ണൻ തനിക്കു നൽകിയ സ്വർണ്ണമാലയമിട്ടു തൻറെ മാതാപിതാക്കളുടെ അടുത്ത് ചെന്നു . ആ സ്വർണ്ണമാല കണ്ണൻ നൽകിയ സമ്മാനമാണെന്ന് പറഞ്ഞപ്പോൾ മാതാപിതാക്കൾ വിശ്വസിച്ചില്ല . ആ സമയം ക്ഷേതത്തിലെ കൃഷ്ണ വിഗ്രഹത്തിലെ മാല മോഷണം പോയ വിവരം അവരുടെ ചെവികളുലുമെത്തി . ആ കുട്ടിയാണ് മാല മോഷ്ട്ടിച്ചതെന്ന് തെറ്റിദ്ധരിച്ച് മാതാപിതാക്കൾ കുട്ടിയേയും കൂട്ടി ക്ഷേത്രത്തിലോട്ട് ചെന്നു . ചെയ്ത തെറ്റിന് മാപ്പ് പറയിക്കുവാനാണ് കൂട്ടി കൊണ്ട് പോയത് . എന്നാൽ നിഷ്കളങ്കനായ ഉണ്ണി അവിടെ പൂജാരിയോടും മറ്റുള്ളവരോടും പറഞ്ഞത് കണ്ണൻ തനിക്ക് തന്നതാണീ സ്വർണ്ണ മാലയെന്നാണ് . അവിടെ ആരും അത് വിശ്വസിച്ചില്ല . കുട്ടി മോഷ്ടിച്ചതാണെന്ന് കരുതി അവനെ ശിക്ഷിക്കാനൊരുങ്ങിയപ്പോൾ അവൻ വിഷമത്തോടെ മാലയൂരി കൈകളിലെടുത്തു. കണ്ണാ നീയെൻറെ ചങ്ങാതിയല്ലേ . ഒന്ന് പറ കണ്ണാ ഞാൻ കട്ടതല്ലെന്ന്, നീ സമ്മാനം നൽകിയതാണെന്ന് . ഒന്ന് വാ കണ്ണാ. ” എന്നാൽ കണ്ണനെ കാണാതായപ്പോൾ ഉണ്ണി നിൻറെ മാലയും വേണ്ട . നിൻറെ ചങ്ങാത്തവും വേണ്ടയെന്നു പറഞ്ഞു കൊണ്ട് മാല അടുത്ത് കണ്ട കൊന്ന മരത്തിലോട്ട് വലിച്ചെറിഞ്ഞു. ആ മാല ചെന്ന് മരത്തിൽ വീണതോടെ ഒരു അതിശയം സംഭവിച്ചു . ആ മരം മുഴുവനും സ്വർണ്ണ നിറത്തിലുള്ള പൂക്കൾ കൊണ്ട് നിറഞ്ഞു. അപ്പോൾ ശ്രീകോവിലിനുള്ളിൽ നിന്നും ഒരു അശിരീരി കേട്ടു . ഈ ഉണ്ണി എൻറെ കളിത്തോഴനാണ് . അവൻറെ നിഷ്കളങ്കമായ ഭക്തി കണ്ട് പ്രസാദിച്ച് ഞാൻ നൽകിയ സമ്മാനമായിരുന്നു ആ മാല . അതിനാൽ ഈ കണിക്കൊന്നപ്പൂവ് കൊണ്ട് അലങ്കരിച്ച എന്നെ കണി കാണുന്നവർക്ക് സകല ഐശ്വര്യവും ഉണ്ടാകുന്നതാണ് . അവർക്ക് ഏതൊരു ദുഷ്കീർത്തിയും ഉണ്ടാകുന്നതല്ല. അങ്ങനെയാണ് കണിക്കൊന്നപൂവിൻറെ ഉത്ഭവം. ഓരോ വർഷവും വിഷുവിൻറെ വരവറിയിച്ച് കൊണ്ട് കണിക്കൊന്ന പൂക്കുന്നു . വിഷുക്കണിയായി ഭഗവാനെ അലങ്കരിക്കുകയും ചെയ്യുന്നു .

ഈ കൊറോണക്കാലത്ത് നാം അറിഞ്ഞിരിക്കേണ്ട കഥ

ഇപ്പോൾ കൊറോണ ലോകമാകെ പടർന്ന് പിടിച്ച് മനുഷ്യ ജീവിതം ദുരിതമയമാക്കുകയാണ് . ചൈനയിലെ വ്യുഹാനിൽ നിന്നും തുടങ്ങിയ പകർച്ച വ്യാധി മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പടർന്ന് പിടിച്ച് കൊണ്ടിരിക്കുകയാണ്. കോവിഡ് 19 എന്ന ഈ രോഗം പടർന്ന് പിടിക്കാതിരിക്കാൻ ഭരണകൂടങ്ങൾ ജനങ്ങളെ ക്വോറൻറെയിനിൽ ആക്കിയിരിക്കുകയാണ് . എന്നാൽ ക്വോറൻറ്റൈൻ ലംഘിച്ച് വെളിയിൽ വന്ന് പലരും സമൂഹത്തിന് ഭീഷണി സൃഷ്ടിക്കുന്നുമുണ്ട് . എന്നാൽ നാം ഈ സമയം മാതൃകയാക്കേണ്ട ഒരു ചരിത്രമുണ്ട് . തങ്ങൾക്ക് വന്ന മാരക വ്യാധി രാജ്യം മുഴുവൻ പടരാതിരിക്കാൻ സ്വന്തം ജീവനുകൾ ബലി കൊടുത്ത ഒരു ഗ്രാമത്തിൻറെ ചരിത്രം. ഇത് സംഭവിച്ചത് യുകെയിലെ ഒരു ഗ്രാമത്തിലാണ് . ലണ്ടനിൽ നിന്നും 260 കിലോ മീറ്റർ വടക്കായിട്ടാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത് . ഈയം വില്ലേജെന്നാണ് ഈ ഗ്രാമത്തിൻറെ പേര് . ലോകത്ത് പ്ലാഗെന്ന പകർച്ചവ്യാധി പടർന്ന് പിടിച്ച് ആയിരക്കണക്കിന് ആളുകൾ മരിച്ച്‌ കൊണ്ടിരുന്ന സമയമായിരുന്നുവത്. ഈ കൊറോണ സമയത്ത് നാം അറിഞ്ഞിരിക്കേണ്ട കഥ. ഈ മാരക വ്യാധി ഈയം ഗ്രാമത്തിലെത്തിയപ്പോൾ അയൽഗ്രാമങ്ങളെ രക്ഷിക്കുവാൻ ക്വോറൻറ്റൈനെന്ന ഏകാന്തവാസം സ്വയം നിശ്ചയിച്ച് മരണത്തിന് കീഴടങ്ങുകയായിരുന്നു ഇവിടത്തെ ഗ്രാമവാസികൾ ചെയ്തത് . ആ ഗ്രാമത്തിൽ സംഭവിച്ചത് ഇങ്ങനെയാണ് . പ്ലാഗ് പടർന്നു പിടിച്ച് നിരവധി പേരുടെ ജീവനെടുക്കുന്ന ആ സമയം ഈയമെന്ന ഈ ഗ്രാമം അതിൽ നിന്നും സുരക്ഷിതമായിരുന്നു. എന്നാൽ നിർഭാഗ്യ വശാൽ ആ ദുരന്തം പിന്നീട് ഈ ഗ്രാമത്തിലോട്ടുമെത്തി. ഇത് സംഭവിക്കുന്നത് 1665 ലാണ് . ലണ്ടനിൽ നിന്നും ഒരു കെട്ടു തുണി ഈയം ഗ്രാമത്തിലെ ജോര്ജന്ന തുന്നൽക്കാരൻറെ കടയിലോട്ടെത്തി. എന്നാൽ തുണിക്കെട്ടിൽ പ്ളേഗ് പരത്തുന്ന ഒരു തരം ചെള്ള് കടന്നു കൂടിയിരുന്നു . ജോർജ് തുണിക്കെട്ടഴിച്ചപ്പോൾ ആ ചെള്ള് സ്വതന്ത്രമായി. ആദ്യം പ്ലേഗ് ബാധിച്ചത് ജോർജിനെ തന്നെയായിരുന്നു . ക്രമേണ മറ്റ് ഗ്രാമവാസികളിലോട്ടും ആ രോഗം പടർന്നുപ്പിടിച്ചു. പപ്ലേഗിനെ കറുത്ത മരണമെന്നാണ് അക്കാലത്ത് വിശേഷിപ്പിച്ചിരുന്നത് . തങ്ങളുടെ ഗ്രാമത്തിലും പ്ലേഗ് ബാധിച്ചവർ ഉണ്ടെന്ന് അറിഞ്ഞാൽ ഗ്രാമവാസികൾ ജീവനിൽ ഭയന്ന് മറ്റ് ഗ്രാമങ്ങളിലോട്ട് പാലായനം ചെയ്യും. ആ പാലായനം വഴി മറ്റ് ഗ്രാമങ്ങളിലോട്ടും രോഗം പടരാൻ സാധ്യതയുണ്ട്. ഈ ഗ്രാമത്തിലെ ഇടവികാരിയായിരുന്നു വില്ല്യം. പ്ളേഗ് പടർന്ന് പിടിക്കുന്ന വിവരം തുടക്കത്തിലെ വില്ല്യം മനസ്സിലാക്കിയിരുന്നു . ഈ അപകടകരമായ സ്ഥിതി വിശേഷം അറിയാവുന്ന വില്ല്യം ഗ്രാമത്തിലെ മുഴുവൻ ജനങ്ങളെയും വിളിച്ച് കൂട്ടി . തങ്ങൾക്ക് വന്നു ചേർന്ന് ഈ ദുരവസ്ഥയെ പറ്റി ചർച്ച ചെയ്തു. ഗ്രാമ വാസികളിൽ പ്ലേഗ് പടർന്ന് പിടിച്ചു കഴിഞ്ഞു. ഈ ഗ്രാമത്തിൽ താമസിച്ചാലുംമറ്റുള്ള ഗ്രാമങ്ങളിലോട്ടു പോയാലും മരണം ഉറപ്പാണ്. പിന്നെന്തിന് മറ്റുള്ള ഗ്രാമങ്ങളിൽ പോയി അവർക്കു കൂടി ഈ രോഗം കൊടുക്കണം. വില്യത്തിന്റെ ഈ ചോദ്യം ഗ്രാമവാസികളുടെ ഉള്ളിൽ ആഴത്തിൽ പതിഞ്ഞു . അവർ വളരെയധികം ചിന്തിച്ചിട്ട് ഒരു തീരുമാനമെടുത്തു . ലോക് ചരിത്രത്തിൽ ഒരിടത്തും നടപ്പിലാക്കാത്ത ഒരു ധീരമായ തീരുമാനം . അവർ മറ്റ് ഗ്രാമങ്ങളെ രക്ഷിക്കുവാൻ സ്വയം ഏകാന്ത വാസം നിശ്ചയിച്ചു . ഗ്രാമത്തിൻറെ അതിർത്തികൾ അവർ അടച്ചു . ഗ്രാമത്തിലുള്ള ആരും ഗ്രാമം വിട്ട് പുറത്ത് പോയില്ല . പുറത്തുള്ള ആരെയും അകത്ത് വരുവാനും സമ്മതിച്ചില്ല . അവർ മരണത്തെയും പ്രതീക്ഷിച്ചു ആ ഗ്രാമങ്ങളിൽ തുടർന്നു; മൂന്ന് മാസം കൊണ്ട് 42 പേർ മരിച്ചു . എട്ടു ദിവസത്തിനകം ആറു കുട്ടികളെയും ഭർത്താവിനെയും നഷ്ടമായ എലിസബത്തെന്ന സ്ത്രീയുടെ കോട്ടേജ് അവിടെ കാണാവുന്നതാണ് . തങ്ങളുടെ കുടുംബങ്ങളും അയൽവാസികളും ഓരോരുത്തരായി മരണത്തിന് കീഴടങ്ങുന്നത് നിസ്സഹായതയോടെ നോക്കി നിൽക്കാനെ അവർക്ക് കഴിഞ്ഞുള്ളൂ . തങ്ങളുടെ പ്രിയപ്പെട്ടവരുടെ മൃതദേഹം ആരുടെയും സഹായമില്ലാതെ ഒറ്റയ്ക്ക് നിന്ന് കുഴിച്ച് മൂടേണ്ടി വന്നു പലർക്കും. ഭീതി പരത്തുന്ന ഏകാന്തതയിൽ മരണത്തിനായുള്ള തങ്ങളുടെ ഊഴവും കാത്ത് അവർ കഴിഞ്ഞു . 1661 നവംബർ ഒന്നിന് അവസാനത്തെ രോഗിയും മരിക്കുന്നു . ആ ഗ്രാമത്തിലെ 260 പേര് പ്ലേഗ് മൂലം മരിച്ചു . എന്നാൽ ഈ ഇരുന്നൂറ്റിയറുപത് പേർക്കും ആദ്യമെ പ്ലേഗ് ബാധിച്ചിരുന്നില്ല. പലായനം ചെയ്യാതെ അവിടെ തുടർന്നതിനാലാണ് അവരിലോട്ടും ഈ രോഗം പടർന്നു പിടിച്ചതും മരിക്കാനിടയായതും. തങ്ങളുടെ അയൽഗ്രാമങ്ങളിലെ ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ തങ്ങളുടെ ജീവൻ ഇരുന്നൂറ്റിയറുപത് മനുഷ്യ സ്നേഹികൾ . ത്യാഗത്തിൻറെയും മനുഷ്യ സ്നേഹത്തിൻറെയും. മാതൃകയായി ചരിത്രം അവരെ രേഖപ്പെടുത്തുന്നു .

രാമരാജ്യമെന്നാൽ എന്ത് ?


ഇപ്പോൾ പ്രചരിക്കപ്പെട്ടു കൊണ്ടിരിക്കുന്ന ഒരു വാർത്തയാണ് ഇന്ത്യ രാമ രാജ്യമാകാൻ പോകുന്നുവെന്ന്. മോദി പ്രധാന മന്ത്രിയായ ബിജെപി സർക്കാർ രണ്ടാം തവണയും അധികാരത്തിലേറിയപ്പോൾ രാമരാജ്യമെന്ന സങ്കല്പം സാക്ഷാൽക്കരിക്കുമെന്ന വാദത്തിന് ശക്തി കൂടി. രാമരാജ്യം സ്ഥാപിക്കപ്പെട്ടാൽ ന്യൂനപക്ഷങ്ങളും ദളിതരും അടിച്ച്മർത്തപ്പെടുമെന്ന പ്രചാരണവും നടക്കുന്നുണ്ട്. എന്നാൽ രാമരാജ്യമെന്നാലെന്ത് ?
ശ്രീരാമൻറെ രാമരാജ്യത്തിനെ പറ്റി രാമായണത്തിൽ വിവരിക്കുന്നത് ഇങ്ങനെയാണ് ” രാമരാജ്യം സമ്പൽ സമൃദ്ധിയും ഐശ്വര്യവും ശാന്തിയും നിറഞ്ഞതായിരുന്നു. പട്ടിണിമരണങ്ങൾ രാമരാജ്യത്തിൽ ഉണ്ടായിരുന്നില്ല. ബാല മരണങ്ങൾ നടന്നിരുന്നില്ല. സ്ത്രീകൾ ആദരിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും ചെയ്തിരുന്നു. ജാതി വിശ്വാസ ഭേദമെന്യേ രാമരാജ്യത്തിൽ എല്ലാ ജനങ്ങളെയും ശ്രീരാമൻ സംരക്ഷിക്കുകയും അവരുടെ ക്ഷേമം ഉറപ്പു വരുത്തുകയും ചെയ്തിരുന്നു. തൻറെ പ്രജകളുടെ ക്ഷേമത്തിന് തൻറെ ഇഷ്ടങ്ങളെക്കാളേറെ പ്രാധാന്യം നൽകിയിരുന്നു. അത് കാരണമാണ് തൻറെ പ്രിയ പത്നിയായ സീതാ ദേവിയെ ഉപേക്ഷിക്കേണ്ട സാഹചര്യം പോലും വന്നത്.
രാമരാജ്യത്തിൽ ശ്രീരാമൻ വേദങ്ങളും പുണ്യ ഗ്രന്ഥ്ങ്ങളും തൻറെ പ്രജകളെ കൊണ്ട് പാരായണം ചെയ്യിപ്പിച്ചിരുന്നു . പുണ്യ പുണ്യ ഗ്രന്ഥ്ങ്ങളുടെയും പാരായണം രാജ്യത്തിന് ക്ഷേമവും ഐശ്വര്യവും നൽകുമെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു . ഗോക്കൾ, കുതിരകൾ തുടങ്ങി സകല മൃഗങ്ങളുടെയും പക്ഷികളുടെയും പോലും ക്ഷേമം അദ്ദേഹം ഉറപ്പ് വരുത്തിയിരുന്നു. അവയെ പട്ടിണിക്ക് ഇടാനോ മുറിവേൽപ്പിക്കുവാനോ ശ്രീരാമൻ അനുവദിച്ചിരുന്നില്ല . അദ്ദേഹത്തിനെ കാണുമ്പോൾ സ്നേഹത്തോടെ ഈ മൃഗങ്ങൾ അരുകിൽ വന്നു മുട്ടിയുരുമ്മുന്നതും അവയെ ശ്രീരാമൻ ലാളിക്കുന്നതും രാമായണത്തിൽ വിവരിക്കുന്നുണ്ട് . ശ്രീരാമൻ വനവാസത്തിന് പോകുമ്പോൾ കണ്ണുനീർ വാർക്കുകയും മരിച്ച്‌ വീഴുകയും ചെയ്തിരുന്ന നാൽക്കാലികളെ പറ്റി രാമായണത്തിൽ വിവരിക്കുന്നുണ്ട് . ശ്രീരാമനോടുള്ള അടക്കാനാകാത്ത ഇവരുടെ സ്നേഹമാണിക്കാര്യം വ്യക്തമാക്കുന്നത് .
അത് പോലെ തന്നെ ജാതി സമ്പ്രദായത്തിൽ ശ്രീരാമൻ വിശ്വസിച്ചിരുന്നില്ല. ആദിവാസ ഗോത്രത്തിൽപ്പെട്ട ഗുഹനെ തന്നോട് ചേർത്ത് നിർത്തി ശ്രീരാമൻ പറഞ്ഞത് ഗുഹൻ തൻറെ നാലാമത്തെ സഹോദരനെന്നാണ് . ശ്രീരാമനെ വിശേഷിപ്പിച്ചിരുന്നത് ആത്മ രാമനെന്നാണ് . അതായത് എല്ലാവരുടെയും ഉള്ളിലുള്ള അന്തരാത്മാവാണ് ശ്രീരാമനെന്നാണ് ഈ വിശേഷണം വ്യക്തമാക്കുന്നത്. തൻറെ പ്രജകളിൽ ശ്രീരാമൻ ദർശിച്ചതും തന്നെ തന്നെയാണ് . എല്ലാവരിലുമുള്ളത് ഏകാത്മാവെന്നുള്ള അദ്വൈത ബോധമാണ് ശ്രീരാമനെ കൊണ്ട് ജാതി ചിന്തകൾക്കതീതമായി എല്ലാവരിലും ഏകത്വം ദർശിക്കുവാനും പക്ഷഭേദമില്ലാതെ തൻറെ പ്രജകളെ ഒരു പോലെ സ്നേഹിക്കുവാനും അവരുടെ ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കുവാനും കാരണമായത് .
അത് കൊണ്ട് രാജ്യം രാമരാജ്യമാകണമെങ്കിൽ ശ്രീരാമനെ പോലെ ചിന്തിക്കുന്ന ഒരു ഭരണാധികാരി ഉണ്ടാകണം. പ്രജകളെ സ്വന്തം പ്രാണനെ പോലെ സ്നേഹിക്കുന്ന ഒരു വ്യക്തി. തൻറെ വ്യക്തി താല്പര്യങ്ങളെക്കാൾ വലുതാണ് രാഷ്ട്രവും ജനതയുമെന്ന കരുതുന്ന ഒരു വ്യക്തി . ശ്രീരാമനെ ഗുഹനെ ചേർത്ത് നിറുത്തി പറഞ്ഞതു പോലെ ജാതി മത ഭേദമെന്യേ എല്ലാ ജനങ്ങളെയും ചേർത്തു നിർത്തി ഇവരെല്ലാം എൻറെ സഹോദരങ്ങളാണെന്ന് പറയുന്ന ഒരു ഭരണാധികാരി . രാമരാജ്യം സാക്ഷാൽക്കരിക്കപ്പെടുന്നത് അങ്ങനെയൊരാളുടെ കൈയ്യിൽ ഈ രാജ്യത്തിൻറെ ഭരണം വരുമ്പോഴായിരിക്കും .

ഫെങ്ങ്ഷുയി പറയുന്നു അക്വാറിയം നിങ്ങളെ സമ്പന്നരാക്കും

ഒരുപാട് വീടുകളിൽ വീടിനലങ്കാരമായി അക്വാറിയം കാണാൻ സാധിക്കുന്നതാണ് . അതിൽ പല വർണ്ണങ്ങളിലുള്ള മത്സ്യങ്ങളെ വളർത്തുന്നതും കാണാവുന്നതാണ്. അക്വാറിയം ഉണ്ടെങ്കിൽ സമ്പത്തും ഐശ്വര്യവും കൊണ്ട് നമ്മുടെ വീട് നിറയുമെന്നാണ് പറയുന്നത് .
ചൈനക്കാരുടെ വാസ്തു ശാസ്ത്രമാണ് ഫെങ്ങ്ഷുയി .ഫെങ്ങ്ഷുയി പറയുന്നത് ഗ്രഹത്തിൽ ഗ്രഹത്തിൽ പോസിറ്റീവ് എനർജി ഉണ്ടാകാനും സമ്പത്തും ഐശ്വര്യവും കൊണ്ട് വരാനും അക്വാറയാത്തിന് സാധിക്കുമെന്നാണ് . ഫെങ്ങ്ഷുയി ശാസ്ത്ര പ്രകാരം അക്വാറിയത്തിന് സമ്പത്തിൻറെ ഊർജ്ജം ആഗിരണം ചെയ്യാൻ സാധിക്കുമെന്നാണ്. അക്വാറിയത്തിലെ മത്സ്യങ്ങളുടെ ദ്രുത ചലനം വഴിയാണ് പോസിറ്റീവായ ഊർജജം അക്വാറിയത്തിൽ ഉണ്ടാകുന്നത്. അതു മൂലം വീട്ടിൽ സമ്പത്ത് വന്നു ചേരും.
അതു പോലെ തന്നെ ഗ്രഹത്തിൽ വന്നു കൂടുന്ന ദോഷങ്ങൾ ഒഴിവാക്കാനും കുടുബാംഗങ്ങൾ ആരോഗ്യത്തോടെ ജീവിക്കുവാനും അക്വാറിയം സഹായിക്കുമെന്ന് ഫെങ്ങ്ഷുയി ശാസ്ത്രം പറയുന്നു . അക്വാറിയത്തിലെ മത്സ്യം ചാവുകയാണെങ്കിൽ വീട്ടിലെന്തോ ദോഷമുണ്ടെന്നാണ് സൂചിപ്പിക്കുന്നത്. എന്നാൽ മത്സ്യം ചാവുന്നത് വഴി വീട്ടിലെ ദോഷം ഒഴിഞ്ഞു പോകുന്നു. അത് പോലെ അക്വാറിയം തോന്നുന്നത് പോലെ എല്ലാ സ്ഥലങ്ങളിലും വയ്ക്കാനും പാടില്ല . അടുക്കള, ബെഡ്‌റൂം , കുളിമുറി എന്നിവടങ്ങളിൽ അക്വാറിയം സ്ഥാപിക്കാൻ പാടില്ല.. സ്വീകരണ മുറിയിൽ സ്ഥാപിക്കുന്നതാണ് ഏറ്റവും ഉത്തമം. ഫെങ്ങ്ഷുയി വിശ്വാസ പ്രകാരം എട്ട് സ്വർണ്ണ മത്സ്യങ്ങളും ഒരു കറുത്ത മത്സ്യവും ചേർന്ന് 9 മത്സ്യങ്ങങ്ങൾ വളർത്തുന്നുവെങ്കിൽ അത് ഉത്തമമെന്ന് കരുതുന്നു. ഒരു മത്സ്യം മരിക്കുകയാണെങ്കിൽ പകരം ഒരു മത്സ്യത്തിനെ കൂടെയിട്ട് ഒൻപതാക്കണം.
ധാരാളം ജലം ഉൾക്കൊള്ളുന്ന ഫിഷ് ടാങ്ക് കൂടുതൽ ഫലം നൽകുന്നു . ധനത്തിനായി അക്വേറിയം തെക്കുകിഴക്ക് ദിക്കിലും ജോലിസംബന്ധമായ ഉയര്‍ച്ചക്കായി വടക്കു ദിക്കിലും ആരോഗ്യത്തിനും കുടുംബസൗഖ്യത്തിനുമായി കിഴക്കു ദിക്കിലും സ്ഥാപിയ്ക്കണം. ഓഫീസ്, സ്കൂൾ ,തൊഴിൽ സ്ഥലങ്ങൾ എന്നിവടയൊക്കെ അക്വാറിയം സ്ഥാപിക്കുന്നത് വസ്തു ദോഷങ്ങൾ ഒഴിവാക്കാൻ സഹയിക്കുമെന്ന് വാസ്തു സ്പെഷ്യലിസ്റ്റുകള്‍ പറയുന്നു കുടുംബ കലഹമുള്ള വീടാണെങ്കിൽ സ്വർണ്ണ മത്സ്യത്തെ വളർത്തിയാൽ അതു മാറുമെന്നും പറയപ്പെടുന്നു .

മരണ ശേഷം ആത്മാവ് എവിടെ പോകുന്നു ?


മരിച്ചു കഴിഞ്ഞാൽ എന്ത് സംഭവിക്കും ?ആത്മാവ് എങ്ങോട്ടു പോകുന്നു ? ആയിര കണക്കിന് വര്ഷങ്ങളായി മനുഷ്യനെ കുഴയ്ക്കുന്ന ചോദ്യങ്ങളാണിവ . സ്വർഗ്ഗ നരകങ്ങളെ പറ്റി പല മത ഗ്രൻഥങ്ങളിലും വിവരിക്കുന്നുണ്ട് . എന്നാൽ ഇനിയും ഇതിനൊക്കെ ശാസ്ത്രീയമായ തെളിവുകൾ ലഭിച്ചിട്ടുമില്ല . ഹിന്ദു വിശ്വാസ പ്രകാരം മരിച്ചു കഴിഞ്ഞാൽ ആത്മാവ് എങ്ങോട്ട് പോകുമെന്നുള്ള കാര്യമാണ് ഇന്ന് ഈ വിഡിയോയിൽ പറയാൻ പോകുന്നത് .
ഹിന്ദു വിശ്വാസപ്രകാരം ഒരു വ്യക്തി ജീവിച്ചിരുന്ന സമയത്ത് അവൻ ചെയ്ത കർമ്മങ്ങൾ അനുസരിച്ചാണ് മരിച്ചതിനു ശേഷം പരലോകം നിശ്ചയിക്കപ്പെടുന്നത്. പുണ്യ കർമ്മങ്ങൾ കൂടുതൽ ചെയ്ത വ്യക്തിക്ക് സ്വർഗം ലഭിക്കുന്നു. പാപ കർമ്മങ്ങൾ കൂടുതൽ ചെയ്ത വ്യക്തിയാണെങ്കിൽ നരക്തത്തിലോട്ട് പോകുന്നു . അവൻ ചെയ്ത പാപവും പുണ്യവും സമമാണെങ്കിൽ മനുഷ്യ ജന്മം സിദ്ധിക്കുന്നു . എന്നാൽ ഭഗവത് ഗീതയിൽ ശ്രീ കൃഷ്ണൻ പറയുന്നത് പുണ്യ ഫലങ്ങളുടെ ഭാഗമായി ലഭിക്കുന്ന സ്വർഗ്ഗം നിത്യമല്ലെന്നാണ്. ആ പുണ്യകർമ്മങ്ങളുടെ ഫലം അനുഭവിച്ച് തീരുമ്പോൾ വീണ്ടും സ്വർഗ്ഗത്തിൽ താഴോട്ട് വന്ന് ഭൂമിയിൽ മനുഷ്യ ജന്മമെടുക്കുന്നു. അത് പോലെ തന്നെ നരക്തത്തിൽ പോകുന്നവരും അവിടെ തങ്ങൾ ചെയ്തത പാപകർമ്മൾ അനുഭവിച്ചതിനു ശേഷം വീണ്ടും ഭൂമിയിൽ വന്ന് ജനിക്കുന്നു . നിത്യമായ സ്വർഗം ലഭിക്കണമെങ്കിൽ ഈശ്വര സ്മരണ വഴി മാത്രമേ സാധിക്കുകയുള്ളൂ .
അത് പോലെ തന്നെ നമ്മുടെ ആഗ്രഹങ്ങളും വീണ്ടും വീണ്ടും മനുഷ്യ ജന്മമെടുക്കാൻ കാരണമാകുന്നു . ഒരു വ്യക്തി ആഗ്രഹങ്ങൾ സഫലമാകാതെ മരിക്കുകയാണെങ്കിൽ , ആ ആഗ്രഹങ്ങൾ നിറവേറ്റാൻ വീണ്ടും ജനിക്കുന്നു . ഇത്തരത്തിൽ മോഹങ്ങളിൽ നിന്നും മുക്തമാകുന്നത് വരെ അവർ മനുഷ്യ ജന്മം എടുക്കുന്നു. ഒരു വ്യക്തിയുടെ മനസ്സ് ആഗ്രഹങ്ങളിൽ നിന്നും മോചിക്കപ്പെടുമ്പോൾ ആ വ്യക്തിക്ക് ജീവൻ മുക്തി ലഭിക്കുന്നു . ഋഷീശ്വരൻമാർ ആ അവസ്ഥയിൽ എത്തിയവരാണ് . അവർ ആശ പാശങ്ങളില്ലാതെ ഈശ്വരനെ ധ്യാനിച്ച് പരമമായ ആനന്ദത്തെ അനുഭവിക്കുന്നു .അങ്ങനെയുള്ള പുണ്യാത്മാക്കളുടെ ആത്മാവ് പുനരാവിർത്തിയില്ലാത്ത നിത്യ സ്വർഗമായ പരബ്രഹ്മത്തിൽ ലയിച്ചു ചേരുന്നു .
അത് പോലെ തന്നെ ഒരു വ്യക്തിയുടെ ഉപാസനകളും അവൻറെ പരലോക ജീവതത്തെ സ്വാധീനിക്കുന്നു . ഒരു വ്യക്തി ജീവിച്ചിരുന്ന സമയം ഏതു ദൈവ സ്വരൂപത്തിനെയാണോ തീവ്രമായി ഭജിച്ചത് മരണ ശേഷം ആത്മാവ് ആ ദൈവരൂപത്തിൽ പോയി ചേരുന്നു . വിഷ്ണുവിനെയാണ് ഭജിച്ചതെങ്കിൽ വൈകുണ്ഠത്തിലേക്ക് ആത്മാവ് പോകുന്നു . ശിവനെയാണ് ഭജിച്ചതെങ്കിൽ കൈലാസത്തിൽ ആതമാവ് എത്തുന്നു . അരൂപിയായ പരബ്രഹ്മത്തിനെയാണ് ഉപാസിച്ചതെങ്കിൽ ബ്രഹ്മ പദത്തിൽ ആത്മാവ് പോയി ചേരുന്നു . അത്തരത്തിൽ ഏതു ദൈവസ്വരൂപത്തിനെയാണോ പൂജിച്ചത് മരണ ശേഷം ആത്മാവ് അവരുടെ ലോകത്തോട്ട് പോകുന്നുവെന്ന് ഹിന്ദു പുരാങ്ങളിൽ പറയുന്നു .

ശ്രീലങ്ക തമിഴരുടെതോ സിംഹളരുടെതോ ?ശ്രീലങ്കയുടെ ചരിത്രം


ശ്രീലങ്ക രാമായണവുമായി ബന്ധപ്പെട്ട രാക്ഷസ രാജാവ് രാവണൻറെ നാട്. പ്രകൃതി സൗന്ദര്യം കൊണ്ട് അനുഗ്രഹിക്കപ്പെട്ട ദ്വീപ് . എന്നാൽ പിന്നീടത് തമിഴ് സിംഹള പോരാട്ടത്തിൻറെ മണ്ണാവുകയായിരുന്നു. ആ സമയം മുതൽ ലോകം ചർച്ച ചെയ്യുന്ന ഒരു കാര്യമുണ്ട് . ശ്രീലങ്കയുടെ അവകാശി തമിഴരാണോ സിംഹളരാണോയെന്ന് ?ഭൂരിഭാഗം പേരും കരുതുന്നത് ശ്രീലങ്കയ്യിലോട്ട് തമിഴരുടെ കുടിയേറ്റം നടന്നത് ബ്രിട്ടീഷുകാരുടെ കാലത്തെന്നാണ് .എന്നാൽ അതിന് മുമ്പ് തന്നെ സിംഹളർ ശ്രീലങ്കയിലോട്ട് വരുന്നതിനും മുമ്പ് തമിഴ് ജനത ശ്രീലങ്കയിൽ വസിച്ചിരുന്നു. ശ്രീലങ്കയിൽ പരമ്പരാഗതമായി താമസിച്ചു വന്നിരുന്ന തമിഴരെ ശ്രീലങ്കൻ തമിഴരെന്നും , ബ്രിട്ടീഷുകാരുടെ കാലത്ത് കുടിയേറി പാർത്തവരെ ഇന്ത്യൻ തമിഴരെന്നും വിളിക്കുന്നു.
ഭൂമിശാസ്‌ത്രപരമായി തമിഴ്‌നാടും ശ്രീലങ്കയും രണ്ടായിരുന്നുവെങ്കിലും ഈ രണ്ട് പ്രദേശങ്ങളിലും നില നിന്നിരുന്നത് തമിഴ് സംസ്കാരമായിരുന്നു. ഇതിന് കാരണമായി ചരിത്രകാരന്മാർ ചൂണ്ടിക്കാണിക്കുന്ന ചില വസ്തുതകളുണ്ട് . തമിഴ്നാട്ടിലെ രാമേശ്വരത്തിൽ നിന്നും ശ്രീലങ്കയിലെ ജാഫ്‌നയിലോട്ട് നാൽപതു കിലോമീറ്റർ മാത്രമേ ദൂരമുള്ളൂ . അത്തരത്തിൽ തമിഴ് ജനതയ്ക്ക് ശ്രീലങ്കയിലോട്ടും തിരിച്ചുമുള്ള പോക്കുവരവിന് ഈ ദൂരം പ്രശ്നമായിരുന്നില്ല.ശ്രീലങ്കൻ തമിഴർ ബി.സി.ഇ. രണ്ടാം നൂറ്റാണ്ടു മുതൽ തന്നെ ദ്വീപിൽ വസിച്ചു വരുന്നവരാണെന്ന് ചരിത്രം രേഖപ്പെടുത്തുന്നു . ശ്രീലങ്കയിലെ ജാഫ്ന പ്രദേശം കേന്ദ്രീകരിച്ചായിരുന്നു ‌ഇവർ വസിച്ചു വന്നത് . .രാമായണകാലത്തിന്നും മുമ്പു തന്നെ ശ്രീലങ്കയിൽ ജനവാസമുണ്ടായിരുന്നുവെന്നതിനും തെളിവുണ്ട് . ഒന്നേകാൽ ലക്ഷം വർഷം മുമ്പേ ശ്രീലങ്കയിൽ മനുഷ്യൻ ഉണ്ടായിരുന്നതായി പുരാവസ്തു ഗവേഷഷകരുടെ പക്കലുള്ള തെളിവുകൾ വ്യക്തമാക്കുന്നു. ഈ ആദിമവാസികളുടെ ശവകുടീരൾക്ക് തെക്കേ ഇൻഡ്യയിലെ ദ്രാവിഡൻമാരുടെതുമായി വളരെ സാദ്യശ്യമുണ്ട്.
തമിഴ്‌നാട്ടിലെ പ്രബല രാജവംശങ്ങൾ തമിഴ്നാടിനോടൊപ്പം തന്നെ ശ്രീലങ്കയെയും കീഴടക്കി ഭരിച്ചു വന്നിരുന്നു . പാണ്ഢ്യ വംശജരും ചോള വംശജരും ശ്രീലങ്ക ഭരിച്ചിരുന്നു. BC 543ൽ ഇന്നത്തെ പശ്ചിമ ബംഗാളിലെ സിംഹളപൂരിൽ നിന്നും രാജാവ് വിജയനും എഴുനൂറ് അനുയായികളും ശ്രീലങ്കയിലോട്ട് വരുന്നു. സിംഹളപ്പൂരിൽ നിന്നും വന്നതിനാലാണ് ഇവർക്ക് സിംഹളീസ് എന്ന പേര് ലഭിച്ചത് . കാലക്രമേണ സിംഹള ജനത ജനസംഖ്യ വർദ്ധിച്ചു വന്നു. അതിലെ അപകടം തമിഴ് ജനത മനസിലാക്കിയുമില്ല . പിന്നെയും അധിനിവേശങ്ങൾ ശ്രീലങ്കയിൽ നടന്നു . ആദ്യം പോർച്ചുഗീസുകാരും പിന്നെ ഡച്ചുകാരും അവസാനം ബ്രിട്ടീഷുകാരും ശ്രീലങ്ക കീഴടക്കി ഭരിച്ചു വന്നു . 1948-ൽ ബ്രിട്ടീഷുകാരിൽ നിന്നും ശ്രീലങ്ക സ്വാതന്ത്ര്യം നേടുന്നു .ബ്രിട്ടീഷുകാരിൽ നിന്നും സ്വാതന്ത്ര്യം ലഭിച്ച് സമയത്ത് ജനസംഖ്യ കൊണ്ട് ഭൂരിപക്ഷമായ സിംഹളരുടെ കൈകളിൽ ശ്രീലങ്കയുടെ ഭരണം ഒതുങ്ങുകയായിരുന്നു . തമിഴരുടെ അവകാശങ്ങളെ എടുത്ത് കളയുകയും അവരെ അടിച്ചമർത്തുകയും ചെയ്‌തു . തമിഴരുടെ സ്വത്ത് വകകൾ കൊള്ളയടിക്കുകയും തമിഴ്‌വംശജരായ സ്ത്രീകളെ സിംഹളർ മാനഭംഗപ്പെടുത്തുന്നതും നിത്യ സംഭവമായി.
ആ ദുരിതങ്ങളുടെ തീച്ചൂളയിൽ നിന്നും ഉയർന്നു വന്ന നേതാവായിരുന്നു വേലുപ്പിള്ള പ്രഭാകരൻ . 1976-ൽ വേലുപ്പിള്ള പ്രഭാകരൻറെ നേത്രത്വത്തിൽ ലിബറേഷൻ ടൈഗേർസ് ഓഫ് തമിഴ് ഈഴം എന്ന എൽറ്റിറ്റിഇ സംഘടന രൂപീകരിക്കപ്പെടുകയും സിംഹളരുടെ അടിച്ച്മർത്തലുകൾക്ക് എതിരെ സായുധ വിപ്ലവം തുടങ്ങുകയും ചെയ്തു . ശ്രീലങ്കയിലെ തമിഴ് ഭൂരിപക്ഷ പ്രദേശങ്ങൾ ചേർത്ത് തമിഴർക്ക് പ്രത്യേക രാജ്യം സ്ഥാപിക്കുകയെന്നതായിരുന്നു ലക്‌ഷ്യം .പിന്നെ ശ്രീലങ്ക രണകളമാവുകയായിരുന്നു. പതിറ്റാണ്ടുകൾ നീണ്ട രക്തരൂക്ഷിതമായ യുദ്ധമായിരുന്നു നടന്നത് . തുടർന്ന് എൽറ്റിറ്റിഇ തമിഴ് മേഖലകൾ പിടിച്ചെടുത്തു . വേലുപ്പിള്ള പ്രാണഭകരൻറെ നേത്രത്വത്തിൽ ശ്രീലങ്കയിലെ തമിഴ് മേഖലയിൽ സമാന്തര ഭരണകൂടമുയർന്നു വന്നു . എന്നാൽ സിംഹള ഭരണകൂടം അന്തർദേശീയ തലത്തിൽ എൽറ്റിറ്റിഇ തകർക്കാനുള്ള
കരുക്കൾ നീക്കി തുടങ്ങി . എൽറ്റിറ്റിയെ തകർക്കാൻ ചൈനയുടെ സഹായം തേടുകയും ചൈനീസ് സാന്നിധ്യം ശ്രീലങ്കൻ മണ്ണിൽ ഉണ്ടാവുകയും ചെയ്തു . അതിലെ അപകടം മനസ്സിലാക്കിയ അപ്പോഴത്തെ ഇന്ത്യൻ പ്രാധാന മന്ത്രി രാജീവ് ഗാന്ധി ഇന്ത്യൻ ആർമിയെ ശ്രീലങ്കയിലോട്ട് അയച്ചു . എൽറ്റിറ്റിയുടെയും സിംഹള ഭരണകൂടത്തിനുമിടയിൽ സമാധാനം സ്ഥാപിക്കുകയായിരുന്നു ലക്ഷ്യം . ഇന്ത്യയുടെ ഈ ഇടപെടലിനെ എൽറ്റിറ്റിയും സ്വാഗതം ചെയ്തു .ശ്രീലങ്കയിൽ എത്തിയ ഇന്ത്യൻ ആർമിക്ക് ഊഷ്മളമായ വരവേൽപ്പായിരുന്നു എൽറ്റിറ്റിഇ നൽകിയത് .
എന്നാൽ സിംഹള ഭരണകൂടത്തിൻറെ കുബുദ്ധി കാരണം എൽറ്റിറ്റിയും ഇന്ത്യൻ ആർമിയും ഏറ്റുമുട്ടുന്ന സ്ഥിതി വിശേഷമാണുണ്ടായത് . അത് അവസാനിച്ചത് രാജീവ് ഗാന്ധിയുടെ ചാവേർ സ്‌ഫോടന കൊലപാതകത്തിലാണ്. പിന്നീട് തമിഴ് പുലികൾ അത് നിഷേധിക്കുകയും തങ്ങൾക്ക് രാജീവ് ഗാന്ധി കൊലപാതകത്തിൽ പങ്കില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. എന്നാൽ രാജീവ് ഗാന്ധി വധത്തോടെ എൽറ്റിറ്റിയെ അന്താരാഷ്ട്ര തലത്തിൽ ഭീകര സംഘടനയായി പ്രഖ്യാപിക്കുകയും പല രാജ്യങ്ങളിൽ നിന്നുള്ള സാമ്പത്തിക സഹായമുൾപ്പെടെ നിലക്കുകയും ചെയ്തു . അതോടെ എൽറ്റിറ്റിയുടെ പതനം തുടങ്ങുകയും ചെയ്തു
2009 മെയിൽ ശ്രീലങ്കൻ സേന പൂർണമായും തമിഴ് പുലികളെ പൂർണമായും വധിക്കുകയും +എൽറ്റിറ്റിയുടെ കീഴിലിരുന്ന് തമിഴ് പ്രദേശങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു . വേലുപ്പിള്ള പ്രഭാകരൻ ആത്മഹത്യ ചെയ്യുകയോ ഏറ്റുമുട്ടലിൽ കൊല്ലപ്പെടുകയോ ചെയ്തുവെന്ന് കരുതപ്പെടുന്നു . എന്നാൽ തുടർന്ന് ശ്രീലങ്കൻ സേന തങ്ങളുടെ രാക്ഷസ സ്വഭാവം വെളിയിൽ എടുക്കുകയായിരുന്നു .40000 ത്തോളം വരുന്ന സാധാരണക്കാരായ തമിഴരെ ശ്രീലങ്കൻ സൈന്യം വംശീയ വിദ്വേഷത്തിൻറെ പേരിൽ കൊന്നൊടുക്കിയെന്നാണ് ആരോപണം. പന്ത്രണ്ട് വയസ്സ് മാത്രം പ്രായമുള്ള വേലുപ്പിള്ള പ്രഭാകരൻറെ മകൻ ബാലചന്ദ്രനെ പോലും ശ്രീലങ്കൻ സൈന്യം കൊന്നു തള്ളി.ഇന്ന് എൽറ്റിറ്റിയും വേലുപ്പിള്ള പ്രാഭാകരനുമില്ലാത്ത ശ്രീലങ്കയിലെ തമിഴ് മണ്ണ് സിംഗള ഭരണകൂടത്തിൻറെ കീഴിലാണ് . പുറത്ത് നിന്നും വന്ന സിംഹള ജനതയുടെ അടിമായായി ജീവിക്കാനുള്ള വിധിയാണ് ഇവിടത്തെ തമിഴ് ജനതയ്ക്കിപ്പോൾ .

Monday, 25 May 2020

ടോവിനോയുടെ മിന്നൽ മുരളിയെന്ന സിനിമയുടെ സെറ്റ് തകർത്ത് രാഷ്ട്രീയ ബജ്‌രംഗ്‌ദൾ

ടൻ ടോവിനോ തോമസ് അഭിനയിക്കുന്ന മിന്നൽ മുരളിയെന്ന\ സിനിമയുമായി  ബന്ധപ്പെട്ട  സെറ്റ്  തകർത്ത് രാഷ്ട്രീയ ബജ്‌രംഗ്‌ദൾ  പ്രവർത്തകർ . ആലുവ കാലടി മണപ്പുറത്തെ ശിവ ക്ഷേത്ത്രത്തിന് മുന്നിലായി അനധികൃതമായി നിർമ്മിച്ച സിനിമ  സെറ്റാണ്  രാഷ്ട്രീയ ബജ്‌രംഗ്‌ദൾ പ്രവർത്തകർ തകർത്തത്. അന്താരാഷ്ട്ര ഹിന്ദു പരിഷത്തെന്ന  സംഘടനയുടെ യുവജന വിഭാഗമാണിവർ. ഇങ്ങനെയൊരു   സിനിമ സെറ്റിടാൻ  കാലടി പഞ്ചായത്തിൽ നിന്നും  യാതൊരു അനുമതിയും ലഭിച്ചിട്ടില്ലയെന്നാണ് ആരോപണം . പവിത്രമായ കാലടി ശിവക്ഷേത്രത്തിന് മുന്നിലിട്ട  ക്രിസ്ത്യൻ പള്ളിയുടെ രൂപത്തിലുള്ള ഈ സെറ്റ് പൊളിച്ചു മാറ്റണമെന്ന് രാഷ്ട്രീയ ബജ്‌രംഗ്‌ദൾ  പ്രവർത്തകർ  അറിയിച്ചിരുന്നു . എന്തെന്നാൽ സിനിമ സെറ്റിൽ സാമൂഹിക വിരുദ്ധ പ്രവർത്തത്തനം നടക്കുന്നുവെന്നും അത്  കാലടി മണപ്പുറത്തിൻറെ പവിത്രതയെ നശിപ്പിക്കുമെന്നും രാഷ്ട്രീയ ബജ്‌റംഗ്ദൾ ആരോപിച്ചിരുന്നു. തുടർന്ന് യാതൊരു നടപടിയും ഉണ്ടാകാത്തതിനെ തുടർന്ന് ഇവർ പള്ളിയുടെ രൂപത്തിലുള്ള സിനിമ സെറ്റ് തകർക്കുകയായിരുന്നു .  ഇതുമായി ബന്ധപ്പെട്ട്  രാഷ്ട്രീയ ബജ്‌രംഗ്‌ദൾ എറണാകുളം പ്രസിഡന്റ്  മലയാറ്റൂർ രതീഷിനെ  പോലീസ്  അറസ്റ്റു ചെയ്തിട്ടുണ്ട്.