Wednesday, 3 June 2020

ത്രിപ്പരപ്പ് വെള്ളച്ചാട്ടം

കന്യാകുമാരി ജില്ലയിലെ പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രമാണ് തൃപ്പരപ്പ്. തിരുവനന്തപുരത്ത് നിന്നും നാഗര്കോവിലിലോട്ട് പോകുന്ന വഴി മാർത്താണ്ഡത്തിനടുത്തായിട്ടാണ് തൃപ്പരപ്പ് സ്ഥിതി ചെയ്യുന്നത്. കന്യാകുമാരി ബീച്ചിലോട്ട് ട്രിപ്പ് പോകുന്നവർക്ക് ഇടക്കിറങ്ങി ഈ സ്ഥലം കൂടി സന്ദർശിക്കാവുന്നതാണ് . ഒരു നദിയും വെള്ളച്ചാട്ടവും ചെക്ക്ഡാമും ശിവക്ഷേത്രവുമൊക്കെ ചേർന്ന് ഒരു സഞ്ചാരിയെ ആകർഷിക്കുന്ന കാഴ്ച്ച്കളാണ് ഇവിടെയുള്ളത്. കുട്ടികൾക്ക് കളിച്ചുല്ലസിക്കാൻ ഒരു ചിൽഡ്രൻസ് പാർക്കുമുണ്ട് . സഞ്ചാരികളുടെ സുരക്ഷക്കായി ഗാർഡുകളുമുണ്ട് . പാറക്കെട്ടിൽ നിന്നും ഒലിച്ചിറങ്ങുന്ന വെള്ളച്ചാട്ടത്തിൻറെ മനോഹര ദൃശ്യം ആസ്വദിക്കുകയും വെള്ളച്ചാട്ടത്തിലിറങ്ങി കുളിച്ചുല്ലസിക്കുകയും ചെയ്യാവുന്നതാണ്. ആറിനു നടുവില്‍ ശ്രീവിശാഖം തിരുനാള്‍ പണികഴിപ്പിച്ച ഒരു കല്‍മണ്ഡപവും കാണാവുന്നത് . പാറക്കെട്ടുകളിലൂടെ ഒഴുകിവരുന്ന വെള്ളം 50 അടി ഉയരത്തിൽനിന്ന് മൂന്നു ശാഖകളായിട്ട് വേർപിരിഞ്ഞ് താഴോട്ട് പതിക്കുന്നു. അതിനാലാണ് തൃപ്പരപ്പെന്ന പേര് ഈ വെള്ളച്ചാട്ടത്തിന് ലഭിച്ചത് . വെള്ളച്ചാട്ടത്തിനു താഴെയായി സുരക്ഷാ മുൻകരുതലോടെ കമ്പിവേലി കെട്ടി സന്ദർശകർക്ക് കുളിക്കുവാൻ സ്ഥലം ഒരുക്കിയിട്ടുണ്ട്.അവിടെ മാത്രമേ കുളിക്കാവൂ . സ്ത്രീകൾക്ക് വെള്ളച്ചത്തിൽ കുളിക്കാനും വസ്ത്രം മാറുവാനും ഇവിടെ പ്രത്യേക സൗകര്യങ്ങൾ ടൂറിസം വകുപ്പ് ഏർപ്പെടുത്തിയിട്ടുണ്ട് . കുട്ടികൾക്ക് ഒരു നീന്തൽക്കുളവും ഒരുക്കിയിട്ടുണ്ട് . വെള്ളച്ചാട്ടത്തിൽ നിന്നും പമ്പ് ചെയ്തു കൊണ്ട് വരുന്ന വെള്ളം നിറച്ച നീന്തൽക്കുളത്തിൽ കുട്ടികൾക്ക് കുളിച്ചുല്ലസിക്കാവുന്നതാണ് . അതു പോലെ തന്നെ ഇവിടെത്തെ നദിയിൽ ബോട്ടിംഗ് നടത്താനുള്ള സൗകര്യവുമുണ്ട് .കോതയാറിന് കുറുകേ ഒരു തടയണ കെട്ടിയിരിക്കുന്നത് കാണാവുന്നതാണ് . സമീപ പ്രദേശങ്ങളിലോട്ട് കൃഷിക്കാവശ്യമായ ജലം ലഭിക്കുന്നത് ഈ തടയണയിൽ നിന്നാണ് .ഒൻപതാം നൂറ്റാണ്ടിൽ നിർമ്മിച്ചുവെന്നു കരുതുന്ന ഒരു മഹാദേവർ ക്ഷേത്രവും ഇവിടെ സ്ഥിതി ചെയ്യുന്നു. ശിവലായ ഓട്ടവുമായി ബന്ധപ്പെട്ട 12 ശിവാലയങ്ങളിൽ ഒന്നു കൂടിയാണിത് . ക്ഷേത്രത്തിലെ ദര്ശന സമയമെന്നു പറയുന്നത് രാവിലെ അഞ്ചു മണി മുതൽ പതിനൊന്നു മണിവരെയും വൈകുന്നേരം നാലു മണി മുതൽ രാത്രി എട്ടു മണിവരെയുമാണ് . ഇവിടെ നിന്നും പത്ത് കിലോ മീറ്റർ ദൂരത്തിലായിട്ട് പ്രശസ്തമായ ആദികേശവൻ ക്ഷേത്രവും സ്ഥിതി ചെയ്യുന്നു.

Monday, 1 June 2020

കൊറോണക്കെതിരെ പോരാട്ടം: സാനിടൈസർ പമ്പിങ്‌ മെഷീൻ . Sanitizer Pumbing Machine



കൊറോണക്കെതിരെ പോരാടുവാൻ ചാൻസ് ഗ്രൂപ്പ് അവതരിപ്പിക്കുന്നു സാനിറ്റൈസര്‍  പമ്പിങ്‌ മെഷീന്‍.  കോവിഡ് ആയത് കൊണ്ട് എല്ലാ സ്ഥലങ്ങളിലും സാനിറ്റൈസര്‍ ബോട്ടിൽ കാണാന്‍ സാധിക്കുന്നതാണ്. എന്നാല്‍ ആ ബോട്ടില്‍ കൈ കൊണ്ടെടുക്കുമ്പോള്‍ നമ്മുടെയുള്ളില്‍ ആശങ്ക ഉണ്ടാകുന്നതാണ് ഈ ബോട്ടിലില്‍ ആരൊക്കെ സ്പര്‍ശിച്ചുവെന്ന്. എന്നാല്‍ സാനിറ്റൈസര്‍ പമ്പിംഗ് മെഷീനുണ്ടെങ്കില്‍ ആ ആശങ്ക ഒഴിവാക്കുന്നതാണ്. ഈ ഉപകരണമുണ്ടെങ്കില്‍ സാനിറ്റൈസര്‍ ബോട്ടിലില്‍ തൊടാതെ സാനിറ്റൈസര്‍ പമ്പ് ചെയ്യാവുന്നതാണ്. അതിനായി താഴെ ഘടിപ്പിച്ചിട്ടുള്ള പെടലിൽ നിങ്ങളുടെ കാലു കൊണ്ട് ഒന്നു അമർത്തിയാൽ മതി, സാനിറ്റൈസര്‍ സ്പ്രേയ് ആയി കൈകളിലോട്ട് വീഴുന്നതാണ്.ഈ ഉപകരണം ലഭിക്കാന്‍ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക. Contact No:8590116108


Sunday, 31 May 2020

ശസ്‌ത്രക്രിയ സൗജന്യം

ഹാർട്ട് സംബന്ധമായതും, ന്യൂറോ സംബന്ധമായതുമായ ശസ്‌ത്രക്രിയ
അടക്കം ഒരു രൂപയുടെ പോലും ചിലവില്ലാതെ പൂർണ്ണമായും
സൗജന്യ ചികിത്സ നൽകുന്ന ഒരാശുപത്രി ശ്രീ സായിബാബയുടെ പേരിൽ. ബാംഗ്ലൂരിലെ വൈറ്റ്ഫീൽഡ് (White field) എന്ന സ്ഥലത്തു പ്രവർത്തിക്കുന്നുണ്ട്. എന്നാൽ കേരളത്തിലുള്ള നമ്മുടെ പല ആളുകൾക്കും ഇത് അറിയില്ല.അതിനെ കുറിച്ച് അറിഞ്ഞിരിക്കേണ്ട
ചില കാര്യങ്ങൾ :
1 ) കേരളത്തിൽ നിന്നും ബസ്സിൽ വരുന്നവർ ബാംഗ്ലൂർ മെജസ്റ്റിക്കിൽ ഇറങ്ങുക. അവിടുന്ന് ഇഷ്ട്ടം പോലെ ബസ്സ് ഉണ്ട് വൈറ്റെഫീൽഡിലേക്ക്
2 ) ട്രെയിനിൽ വരുന്നവരാണെങ്കിൽ K.R.PURAM (krishnarajapuram) ഇറങ്ങുക.അവിടുന്ന് അധികദൂരമില്ല വൈറ്റ്ഫീൽഡിലേക്ക്.
3 )മെജസ്റ്റിക്കിൽ ഇറങ്ങുന്നവർ ഒരു കാരണവശാലും ആട്ടോറിക്ഷ പിടിച്ചു പോകാൻ ശ്രമിക്കരുത്. ധാരാളം ബസ്സുണ്ട്.
4 ) പുലർച്ചെതന്നെ അവിടെ Q ആരംഭിക്കും, ആയതിനാൽ
ഒരുദിവസം മുന്നേ വരുന്നത് ഉചിതമായിരിക്കും.
5 )ഹാർട്ടിൻറെ അസുഖത്തിനും, ന്യൂറോയുടെ അസുഖത്തിനും
വേറേ വേറേ Q ആണ് ഉള്ളത്. അത് പ്രത്യേകം ശ്രദ്ധിക്കുക.
6 ) പുലർച്ചെ 6 മണിക്ക് കൗണ്ടർ തുറക്കും.
7 ) രോഗിയുടെ മുൻകാല രോഗവിവരത്തിൻറെ മുഴുവൻ രേഖകളും
(X-Ray, ECG, Scan തുടങ്ങിയവയുടെ റിസൾട്ട് അടക്കം) കയ്യിൽ കരുത്തേണ്ടതാണ്.
8 )രോഗിയുടേയും, കൂടെയുള്ള ഒരാളിൻറെയും തിരിച്ചറിയൽ രേഖ കൈവശം നിർബന്ധമായും കരുത്തേണ്ടതാണ്.(Aadhar also)
9 )കൗണ്ടറിൽ ഉള്ളയാൾ രോഗവിവരം പഠിക്കുകയും,
ചികിത്സ അത്യാവശ്യമെങ്കിൽ തുടർ നടപടികൾ കൈക്കൊള്ളും.
അല്ലാത്ത പക്ഷം അടുത്തൊരു തീയതി തരും. ആ തീയതിയിൽ
അവിടെ റിപ്പോർട്ട് ചെയ്‌താൽ മതിയാകും.
10 )യാതൊരുവിധ റെക്കമെന്റേഷനും അവിടെ അനുവദിക്കുന്നതല്ല. അങ്ങനെ ആരെങ്കിലും പറഞ്ഞു നിങ്ങളെ സമീപിച്ചാൽ
അതിനെ പ്രോത്സാഹിപ്പിക്കരുത്.
11 ) ഭക്ഷണം, മരുന്ന്, മറ്റു ചികിത്സകൾ എല്ലാം പൂർണ്ണമായും സൗജന്യമാണ്.
12 ) തികച്ചും നിർദ്ധനരായ രോഗികൾക്ക് ചികിത്സ നൽകുന്ന സ്ഥാപനമാണ്.
13 )കേരളത്തിലെ പല ആശുപത്രികളിലും ലക്ഷങ്ങൾ
വാങ്ങുന്ന ചികിത്സകളും,സർജറിയും ഇവിടെ പൂർണ്ണ സൗജന്യമാണ്.
14 ) ഇതൊരു ധർമ്മ സ്ഥാപനമാണ്. അപ്പോൾ അതിൻറെതായ പവിത്രതയോടും,ശുചിയോടും സൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്.
15 ) ജാതിമത ഭേദമില്ലാതെ എല്ലാവർക്കും ഇവിടെ ചികിത്സ
ലഭിക്കുന്നതാണ്.

വിവേകാനന്ദ കേന്ദ്ര കന്യാകുമാരി

പി പരമേശ്വർജി അധ്യക്ഷനായിരുന്ന സ്ഥാപനമാണ് കന്യാകുമാരിയിലെ വിവേകാനന്ദ കേന്ദ്ര. കന്യാകുമാരി ബീച്ചിൽ നിന്നും ഒന്നര കിലോമീറ്റർ ദൂരത്തിലാണ് വിവേകാന്ദ കേന്ദ്ര സ്ഥിതി ചെയ്യുന്നത് . ഭാരതാംബയുടെ പഞ്ചലോഹ പ്രതിമയും, രാമായണ ആർട്ട് ഗാലറി ശിവൻറെ   വെണ്ണക്കല്‍ ശിൽപ്പവുമുള്‍പ്പെടെ സന്ദർശകരെ ആകര്‍ഷിക്കുന്ന ഒട്ടനവധി കാഴ്ച്ചകളുണ്ടിവിടെ. രാമായണ ആര്‍ട്ട് ഗാലറിയുള്‍പ്പെടുന്ന മന്ദിരത്തിന് ചുറ്റും  ദശാവതാരങ്ങളുടെ  കല്ലില്‍ തീര്‍ത്ത പ്രതിമകൾ ദർശിക്കാവുന്നതാണ്.  മന്ദിര പരിസരത്തെ  അലങ്കരിച്ചു കൊണ്ട്  നിൽക്കുന്ന  ക്യഷ്ണന്‍റെയും ശിവൻറെയും ശ്രീ ബുദ്ധൻറെയും മനോഹരമായ പ്രതിമകളും കാണാവുന്നതാണ്.  മന്ദിരത്തിന് മുന്നിലുള്ള  ഹനുമാൻറെ പടുകൂറ്റന്‍ കല്‍വിഗ്രഹമാണ് മറ്റൊരു ആകർഷണം . രാമായണം ആർട്ട് ഗാലറിയിൽ കയറിയാൽ ശ്രീരാമൻറെ ജനനം മുതൽ വൈകുണ്ഠ പ്രവേശനം വരെയുള്ള  കഥ   ചിത്രങ്ങളായി  ആവിഷ്കരിച്ചിട്ടുണ്ട് .  സന്ധ്യാ സമയം ആയാൽ  വർണ്ണ വിസ്മയം തീർത്തു കൊണ്ട്  വൈദ്യത ദീപാലങ്കാരം തെളിയിക്കുന്നു .ആ സമയം ശിവൻറെ പ്രതിമയിലെ ജടയിൽ  നിന്നും ജലധാര ഒഴുകുന്ന നയന മനോരമായ  കാഴ്ച്ചയും സന്ദര്‍ശകര്‍ക്ക്  ലഭിക്കുന്നു.

മരുത്വാമല




ഹനുമാൻ മൃതസഞ്ജീവനി മലയുമായി ശ്രീലങ്കയിലേക്ക് പോകുന്ന സമയത്ത് അതിൽ നിന്നും ഒരു ഭാഗം അടർന്ന് കന്യാകുമാരിയിൽ ജില്ലയിൽ വീണു . അങ്ങനെ വീണ ഭാഗത്തിനെയാണ് മരുത്വാമലയെന്നു വിളിക്കുന്നത് . പല തരത്തിലുള്ള ഔഷധ സസ്യങ്ങൾ വസിക്കുന്ന സ്ഥലമാണ് ഈ മല . ഔഷധമെന്ന് തമിഴിൽ അർത്ഥം വരുന്ന മരുത്വമെന്ന പദത്തിൽ നിന്നുമാണ് മരുന്ത്‌വാഴ് മലൈ അല്ലെങ്കിൽ മരുത്വമലയെന്ന പേര് വന്നത് .
ഹനുമാൻ മൃതസഞ്ജീവനി മലയുമായി ശ്രീലങ്കയിലേക്ക് പോകുന്ന സമയത്ത് അതിൽ നിന്നും ഒരു ഭാഗം അടർന്ന് കന്യാകുമാരിയിൽ ജില്ലയിൽ വീണു . അങ്ങനെ വീണ ഭാഗത്തിനെയാണ് മരുത്വാമലയെന്നു വിളിക്കുന്നത് . പല തരത്തിലുള്ള ഔഷധ സസ്യങ്ങൾ വസിക്കുന്ന സ്ഥലമാണ് ഈ മല . ഔഷധമെന്ന് തമിഴിൽ അർത്ഥം വരുന്ന മരുത്വമെന്ന പദത്തിൽ നിന്നുമാണ് മരുന്ത്‌വാഴ് മലൈ അല്ലെങ്കിൽ മരുത്വമലയെന്ന പേര് വന്നത് .ശ്രീനാരായണഗുരുവുൾപ്പെടെ നിരവധി പുണ്യ പുരുഷന്മാർ തപസ്സിരുന്ന സ്ഥലം കൂടിയാണ് മരുത്വാമല .
മരുത്വാമല കയറി തുടങ്ങുമ്പോൾ മലയുടെ വിവിധ ഭാഗങ്ങളിലായി പല ക്ഷേത്രങ്ങൾ ദർശിക്കാവുന്നതാണ് . മുനിമാർ തപസ്സിരുന്ന നിരവധി ഗുഹകളുമുണ്ടിവിടെ . കല്ലും മുള്ളും നിറഞ്ഞ പാത താണ്ടി കുത്തനെയുള്ള മല കയറി മുകളിലെത്തുമ്പോൾ ഹനുമാൻറെ ചെറു ക്ഷേത്രമുണ്ട് . അവിടെ നിന്നും കടലുൾപ്പെടുന്ന കന്യാകുമാരി ജില്ലയുടെ മനോഹരമായ താഴ്വര ദൃശ്യം ലഭിക്കുന്നതാണ് . മൂന്നു തവണ ഇവിടത്തെ ഹനുമാൻറെ വിഗ്രഹം തകർക്കപ്പെടുകയും മരുത്വാമല സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പുനഃസ്ഥാപിക്കപ്പെടുകയും ചെയ്തിട്ടുമുണ്ട് . പിന്നിൽ മത പരിവർത്തന ലോബിയാണെന്നും ആരോപണവും ശക്തമാണ് . ഓരോ വര്ഷവും ഇവിടെ നടക്കുന്ന ത്രിക്കർത്തിക ദീപ മഹോത്സവം പ്രസിദ്ധമാണ്

മേജർ ഉള്ളൂർ ശ്രീ ബാല സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം

തിരുവനന്തപുരം നഗര പരിധിയിൽ ഉള്ളൂരിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ക്ഷേത്രമാണ് ഉള്ളൂർ ശ്രീ ബാല സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം .ബാല മുരുകനും അന്നാട്ട് ശാസ്താവുമാണ് മുഖ്യ പ്രതിഷ്‌ഠകൾ . ശിവൻ , കൃഷ്ണൻ ,നാഗർ, യക്ഷിയമ്മ , ബ്രഹ്മ രക്ഷസ്സ് തുടങ്ങിയവരാണ് മറ്റ് പ്രതിഷ്ഠകൾ. സ്കന്ദ ഷഷ്‌ഠി വൃതത്തിന് പ്രസിദ്ധമാണ് ഈ ക്ഷേത്രം . ഈ ദിനത്തിൽ വൃതം ആചരിക്കുന്ന സ്ത്രീകളുടെ തിരക്ക് ഇവിടെ അനുഭവപ്പെടുന്നു . തൈപ്പൂയക്കാവടി മഹോത്സവും മീന മഹോത്സവുമാണ് ക്ഷേത്രവുമായി ബന്ധപ്പെട്ട പ്രധാന ഉത്സവങ്ങൾ .
തൈപ്പൂയ കാവടി മഹോത്സവം ആരംഭിക്കുന്നത് ഗൗരീശപ്പട്ടം ശിവപാർവതി ക്ഷേത്രത്തിൽ നിന്നാണ് . സുബ്രമണ്യ സ്വാമിയുടെ മാതാപിതാക്കളായ ഗൗരിശങ്കരന്മാരിൽ നിന്നും അനുഗ്രഹം വാങ്ങിച്ചു കൊണ്ട് കാവടിയുമായി ഭക്തർ കിലോമീറ്ററുകൾ വാദ്യമേളയകമ്പടിയോടെ ഘോഷയാത്രയായി ഉള്ളൂർ ശ്രീ ബാല സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെത്തി ചേരുന്നു. അതിനു ശേഷം അഗ്നിക്കാവടി നടക്കുന്നു. വൃതം നോറ്റ ഭക്തർ ഭക്തിയുടെ തീഷ്ണതയിൽ എരിയുന്ന അഗ്നിയിലേക്കിറങ്ങി ആനന്ദ നൃത്തം ചവിട്ടുന്നു .അന്നാട്ട് ശാസ്താവിന് വേണ്ടി നടത്തപ്പെടുന്ന മീനമഹോത്സവം പത്ത് നാള് നീണ്ടു നിൽക്കുന്നു.ഉത്സവ നാളുകളിൽ കഥകളിയുൾപ്പെടയുള്ള വിവിധ കലാരൂപങ്ങൾ ക്ഷേത്രാങ്കണത്തിൽ അരങ്ങേറുന്നു .

ആറ്റുകാലമ്മയുടെ കഥ

 തിരുവനന്തപുരത്ത് സ്ഥിതി ചെയ്യുന്ന ലോക പ്രസിദ്ധമായ ദേവി ക്ഷേത്രമാണ് ആറ്റുകാൽ ഭഗവതി ക്ഷേത്രം. ഇവിടത്തെ പൊങ്കാല മഹോത്സവം ലോകത്തിൽ എറ്റവും കൂടുതൽ സ്ത്രീകൾ പങ്കെടുക്കുന്ന ഉത്സവമെന്ന ഗിന്നസ് ബുക്ക് റെക്കോർഡ് നേടിയിട്ടുണ്ട്, തമിഴ് കൃതിയായ ചിലപ്പതികാരത്തിലെ നായികയായ കണ്ണകിയാണ് ആറ്റുകാലമ്മയായി ക്ഷേത്രത്തിൽ കുടി കൊള്ളുന്നതെന്നാണ് വിശ്വാസം. ആ  കഥ ഇങ്ങനെയാണ് .
കാവേരിപ്പട്ടണത്തിൽ താമസിച്ചിരുന്ന ഒരു ധനിക വ്യാപാരിയുടെ മകനായിരുന്നു കോവലൻ . അദ്ദേഹം സുന്ദരിയും സദ്ഗുണവതിയുമായ കണ്ണകിയെ വിവാഹം ചെയ്യുന്നു . വിവാഹം കഴിഞ്ഞ് കണ്ണകിയും കോവലനും സന്തോഷകരമായ കുടുംബ ജീവിതം നയിച്ചു വരികയായിരുന്നു . കണ്ണകി കോവലനെ തൻറെ പ്രാണനെ പോലെ സ്നേഹിച്ചു . തൻറെ ഭർത്താവിന് സന്തോഷവും ക്ഷേമവും നൽകുന്ന കാര്യങ്ങൾ ചെയ്യുന്നതിലായിരുന്നു കണ്ണകിയുടെ ശ്രദ്ധ .
അങ്ങനെയിരിക്കെ ഒരുനാൾ കോവലൻ അതി സുന്ദരിയും നർത്തകിയുമായ മാധവിയെ കണ്ടു മുട്ടുന്നു . കോവലനും മാധവിയും പ്രണയ ബദ്ധരാകുന്നു . അവളുടെ അഴകിൽ മഴങ്ങിയ കോവലൻ കണ്ണകിയെ ഉപേക്ഷിച്ച് മാധവിയെ സ്വീകരിക്കുന്നു. ഇക്കാര്യമറിഞ്ഞ കണ്ണകിയ്ക്ക് ഹൃദയം പിളരുന്ന വേദനയാണുണ്ടായത് . എന്നാൽ തൻറെ ആത്മാർത്ഥമായ സ്നേഹം മനസ്സിലാക്കി കോവാലൻ തന്നെ തേടി വരുമെന്ന് വിശ്വസിച്ച് കണ്ണകി കോവലന് വേണ്ടി കാത്തിരുന്നു . എന്നാൽ കോവലനോ തൻറെ സമ്പാദ്യമെല്ലാം മാധവിയ്ക്ക് വേണ്ടി ചിലവഴിച്ച് ആഡംബരത്തോടെ ജീവിക്കുകയായിരുന്നു . അവസാനം കോവലൻറെ കൈയ്യിലെ സമ്പാദ്യമെല്ലാം തീർന്നപ്പോൾ കോവലൻ മാധവിയുടെ വീട്ടിൽ നിന്നും പുറത്താക്കപ്പെട്ടു . തൻറെ തെറ്റ് മനസ്സിലാക്കിയ കോവലന് അതിയായ പശ്ചാത്താപം തോന്നി. മംഗല്യം ചെയ്ത പെണ്ണിനെ തന്നെ പ്രാണന് തുല്യം സ്നേഹിച്ച കണ്ണകിയെ ഉപേക്ഷിച്ചിതിന് ഈശ്വരൻ നൽകിയ ശിക്ഷയാണിതെന്ന് കോവാലന് തോന്നി .
കോവലൻ കണ്ണകിയെ തേടി വന്നു ,പറ്റിപ്പോയ തെറ്റിന് മാപ്പു ചോദിച്ചു . എന്നാൽ കണ്ണകി കോവലനെ കുറ്റപ്പെടുത്തത്താതെ ആശ്വസിപ്പിച്ചു . തനിക്ക് കോവലനോട് ദേഷ്യമില്ലെന്നും ആഗ്രഹിച്ചത് പോലെ തിരിച്ചു വന്നതിൽ താൻ സന്തുഷ്ടയാണെന്നും അറിയിച്ചു .പഴയ സന്തോഷകരമായ ജീവതത്തിലേക്ക് മടങ്ങാൻ കണ്ണകിയും കോവലനും തീരുമാനിച്ചു. എന്നാൽ സാമ്പത്തികമായ പ്രശ്‍നം കോവലനെ അലട്ടുന്നുണ്ടായിരുന്നു . എന്നാൽ കണ്ണകി കോവലൻറെ അവസ്ഥ മനസ്സിലാക്കി താൻ വളരെയധികം വിലമതിക്കുന്ന തൻ്റെ സ്വത്തായ രത്നങ്ങൾ നിറച്ച ചിലമ്പുകൾ വിൽക്കാനായി ഏൽപ്പിച്ചു .
പാണ്ഡ്യരാജാവായ നെടുംചെഴിയനായിരുന്നു അപ്പോഴത്തെ മധുരയിലെ രാജാവ് . ആ സമയം അവിടത്തെ രാജ്ഞിയുടെ മുത്തുകൾ നിറച്ച് ചിലമ്പുകൾ മോഷണം പോയിരുന്നു . അപ്പോഴായിരുന്നു കോവലൻ കണ്ണകിയുടെ ചിലമ്പുകൾ വിൽക്കാനായി അവിടെയെത്തിയത് .കണ്ണകിയുടെ ചിലമ്പുകൾക്ക് രാജ്ഞിയുടെ ചിലമ്പുകളുമായി നല്ല സാദൃശ്യമുണ്ടായിരുന്നു . എന്നാൽ വ്യത്യാസമെന്തെന്നാൽ രാജ്ഞിയുടെ ചിലമ്പുകൾ മുത്ത് നിറച്ചതും കണ്ണകിയുടെ ചിലമ്പുകൾ രത്നം നിറച്ചതുമായിരുന്നുവെന്നുതുമാണ്.എന്നാൽ രാജഭടന്മാർ കോവലിൻറെ കൈയ്യിലിരുന്ന ചിലമ്പുകൾ കണ്ട് രാജ്ഞിയുടെ ചിലമ്പുകളാണെന്ന് തെറ്റി ദ്ധരിച്ച് മോഷ്ടാവെന്ന് ആരോപിച്ച് പിടികൂടി അദ്ദേഹത്തിനെ രാജാവിൻറെ മുന്നിലെത്തിച്ചു . രാജാവ് കോവലനെ മോഷ്ടാവെന്നു കരുതി വധശിക്ഷ വിധിച്ചു. ഭടന്മാർ കോവലനെ വധിച്ചു .
കോവലനെ വധിച്ച കാര്യമറിഞ്ഞ കണ്ണകി പ്രാണവേദനയോടെ പൊട്ടിക്കരഞ്ഞു കൊണ്ട് രാജ സന്നിധിയിലെത്തി . കോവലൻറെ നിരപരാധിത്യം തെളിയിക്കാനായി ആ ചിലമ്പെടുത്ത് പൊട്ടിച്ചു . ചിലമ്പ് പൊട്ടിയപ്പോൾ വെളിയിൽ വന്നത് രത്നങ്ങളായിരുന്നു . രാജ്ഞിയുടെ ചിലമ്പുകളിൽ മുത്തുകളായിരുന്നല്ലോ ! പൊട്ടിച്ച ചിലമ്പിൽ നിന്നും വന്നത് രത്നങ്ങളുമായതിനാൽ അത് കണ്ണകിയുടെ ചിലമ്പുകളാണെന്ന് രാജാവിന് മനസ്സിലായി . നിരപരാധിയായ കോവലനെയാണ് വധിച്ചതെന്ന് മനസ്സിലാക്കിയ രാജാവും രാജ്ഞിയും ആ പാപഭാരം താങ്ങാനാവാതെ ജീവൻ വെടിഞ്ഞു .എന്നാൽ ഒരു തെറ്റും ചെയ്യാത്ത തൻറെ പ്രാണപ്രിയൻറെ മരണം കണ്ണകിയ്ക്ക് താങ്ങാനായില്ല. ക്രൂദ്ധയായ കണ്ണകിയുടെ ശാപത്താൽ മധുര നഗരമെരിഞ്ഞു ചാമ്പലായി .
                                                                 അതിനു ശേഷം കൊടുങ്ങല്ലൂരോട്ട്  യാത്ര തിരിച്ച കണ്ണകി ആറ്റുകാലിലെത്തി. ആറ്റുകാലിലെത്തിയ കണ്ണകി ബാലികയുടെ രൂപത്തിൽ അവിടത്തെ കിള്ളിയാറ്റിൻ കരയിലെത്തി. അപ്പോൾ അവിടത്തെ മുല്ലവീട്ടിൽ തറവാട്ടിലെ കാരണവർ കിള്ളിയാറ്റിൻ വന്നപ്പോൾ ഈ ബാലികയെ ദർശിച്ചു . താൻ ദൂര ദേശത്തിൽ നിന്നും വരികയാണെന്നും ഈ ആറു കടത്തി അക്കരെയിലോട്ട് വിടാൻ സഹായിക്കുമോയെന്ന് ബാലിക കാരണവരോട് ചോദിച്ചു . നല്ല കോമളത്വം തുളുമ്പുന്ന ആ ബാലികയോട് വാത്സല്യം തോന്നിയ കാരണവർ കുട്ടിയെ തൻ്റെ തറവാട്ടിലേക്ക് കൂട്ടി കൊണ്ടു വന്നു . എന്നാൽ തറവാട്ടിലെത്തിയ കുട്ടിയെ പെട്ടെന്നു കാണാതായി . കാരണവർ ബാലികയെ അവിടെയെല്ലാം തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല .അന്ന് രാത്രി ദേവി കാരണവരുടെ സ്വപ്നത്തിൽ പ്രത്യക്ഷ്യപ്പെട്ടു ബാലികയായി വന്നത് താനാണെന്നും, തനിക്ക് വേണ്ടി ഒരു ക്ഷേത്രം പണിയണമെന്നും നിർദ്ദേശിച്ചു . ശൂലത്താൽ അടയാളപ്പെടുത്തിയ മൂന്ന് രേഖകൾ കാണുന്ന സ്ഥലത്താണ് ക്ഷേത്രം പണിയേണ്ടതെന്നും അറിയിച്ചു , ദേവിയുടെ ദർശനം ലഭിച്ച കാരണവർ ശൂലത്താൽ രേഖപ്പെടുത്തിയ മൂന്ന് രേഖകൾ കണ്ട സ്ഥലത്ത് ക്ഷേത്രം പണിയുകയും ദേവിയെ അവിടെ കുടിയിരുത്തുകയും ചെയ്തു . ഇവിടെ ഭക്തർക്ക് മാതാവായും അഭീഷ്ടദായിനിയായ ദേവിയായും ആറ്റുകാലമ്മയായി കുടി കൊള്ളുന്നു .