Wednesday, 3 June 2020

ത്രിപ്പരപ്പ് വെള്ളച്ചാട്ടം

കന്യാകുമാരി ജില്ലയിലെ പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രമാണ് തൃപ്പരപ്പ്. തിരുവനന്തപുരത്ത് നിന്നും നാഗര്കോവിലിലോട്ട് പോകുന്ന വഴി മാർത്താണ്ഡത്തിനടുത്തായിട്ടാണ് തൃപ്പരപ്പ് സ്ഥിതി ചെയ്യുന്നത്. കന്യാകുമാരി ബീച്ചിലോട്ട് ട്രിപ്പ് പോകുന്നവർക്ക് ഇടക്കിറങ്ങി ഈ സ്ഥലം കൂടി സന്ദർശിക്കാവുന്നതാണ് . ഒരു നദിയും വെള്ളച്ചാട്ടവും ചെക്ക്ഡാമും ശിവക്ഷേത്രവുമൊക്കെ ചേർന്ന് ഒരു സഞ്ചാരിയെ ആകർഷിക്കുന്ന കാഴ്ച്ച്കളാണ് ഇവിടെയുള്ളത്. കുട്ടികൾക്ക് കളിച്ചുല്ലസിക്കാൻ ഒരു ചിൽഡ്രൻസ് പാർക്കുമുണ്ട് . സഞ്ചാരികളുടെ സുരക്ഷക്കായി ഗാർഡുകളുമുണ്ട് . പാറക്കെട്ടിൽ നിന്നും ഒലിച്ചിറങ്ങുന്ന വെള്ളച്ചാട്ടത്തിൻറെ മനോഹര ദൃശ്യം ആസ്വദിക്കുകയും വെള്ളച്ചാട്ടത്തിലിറങ്ങി കുളിച്ചുല്ലസിക്കുകയും ചെയ്യാവുന്നതാണ്. ആറിനു നടുവില്‍ ശ്രീവിശാഖം തിരുനാള്‍ പണികഴിപ്പിച്ച ഒരു കല്‍മണ്ഡപവും കാണാവുന്നത് . പാറക്കെട്ടുകളിലൂടെ ഒഴുകിവരുന്ന വെള്ളം 50 അടി ഉയരത്തിൽനിന്ന് മൂന്നു ശാഖകളായിട്ട് വേർപിരിഞ്ഞ് താഴോട്ട് പതിക്കുന്നു. അതിനാലാണ് തൃപ്പരപ്പെന്ന പേര് ഈ വെള്ളച്ചാട്ടത്തിന് ലഭിച്ചത് . വെള്ളച്ചാട്ടത്തിനു താഴെയായി സുരക്ഷാ മുൻകരുതലോടെ കമ്പിവേലി കെട്ടി സന്ദർശകർക്ക് കുളിക്കുവാൻ സ്ഥലം ഒരുക്കിയിട്ടുണ്ട്.അവിടെ മാത്രമേ കുളിക്കാവൂ . സ്ത്രീകൾക്ക് വെള്ളച്ചത്തിൽ കുളിക്കാനും വസ്ത്രം മാറുവാനും ഇവിടെ പ്രത്യേക സൗകര്യങ്ങൾ ടൂറിസം വകുപ്പ് ഏർപ്പെടുത്തിയിട്ടുണ്ട് . കുട്ടികൾക്ക് ഒരു നീന്തൽക്കുളവും ഒരുക്കിയിട്ടുണ്ട് . വെള്ളച്ചാട്ടത്തിൽ നിന്നും പമ്പ് ചെയ്തു കൊണ്ട് വരുന്ന വെള്ളം നിറച്ച നീന്തൽക്കുളത്തിൽ കുട്ടികൾക്ക് കുളിച്ചുല്ലസിക്കാവുന്നതാണ് . അതു പോലെ തന്നെ ഇവിടെത്തെ നദിയിൽ ബോട്ടിംഗ് നടത്താനുള്ള സൗകര്യവുമുണ്ട് .കോതയാറിന് കുറുകേ ഒരു തടയണ കെട്ടിയിരിക്കുന്നത് കാണാവുന്നതാണ് . സമീപ പ്രദേശങ്ങളിലോട്ട് കൃഷിക്കാവശ്യമായ ജലം ലഭിക്കുന്നത് ഈ തടയണയിൽ നിന്നാണ് .ഒൻപതാം നൂറ്റാണ്ടിൽ നിർമ്മിച്ചുവെന്നു കരുതുന്ന ഒരു മഹാദേവർ ക്ഷേത്രവും ഇവിടെ സ്ഥിതി ചെയ്യുന്നു. ശിവലായ ഓട്ടവുമായി ബന്ധപ്പെട്ട 12 ശിവാലയങ്ങളിൽ ഒന്നു കൂടിയാണിത് . ക്ഷേത്രത്തിലെ ദര്ശന സമയമെന്നു പറയുന്നത് രാവിലെ അഞ്ചു മണി മുതൽ പതിനൊന്നു മണിവരെയും വൈകുന്നേരം നാലു മണി മുതൽ രാത്രി എട്ടു മണിവരെയുമാണ് . ഇവിടെ നിന്നും പത്ത് കിലോ മീറ്റർ ദൂരത്തിലായിട്ട് പ്രശസ്തമായ ആദികേശവൻ ക്ഷേത്രവും സ്ഥിതി ചെയ്യുന്നു.

No comments:

Post a Comment