ഒരുപാട് വീടുകളിൽ വീടിനലങ്കാരമായി അക്വാറിയം കാണാൻ സാധിക്കുന്നതാണ് . അതിൽ പല വർണ്ണങ്ങളിലുള്ള മത്സ്യങ്ങളെ വളർത്തുന്നതും കാണാവുന്നതാണ്. അക്വാറിയം ഉണ്ടെങ്കിൽ സമ്പത്തും ഐശ്വര്യവും കൊണ്ട് നമ്മുടെ വീട് നിറയുമെന്നാണ് പറയുന്നത് .
ചൈനക്കാരുടെ വാസ്തു ശാസ്ത്രമാണ് ഫെങ്ങ്ഷുയി .ഫെങ്ങ്ഷുയി പറയുന്നത് ഗ്രഹത്തിൽ ഗ്രഹത്തിൽ പോസിറ്റീവ് എനർജി ഉണ്ടാകാനും സമ്പത്തും ഐശ്വര്യവും കൊണ്ട് വരാനും അക്വാറയാത്തിന് സാധിക്കുമെന്നാണ് . ഫെങ്ങ്ഷുയി ശാസ്ത്ര പ്രകാരം അക്വാറിയത്തിന് സമ്പത്തിൻറെ ഊർജ്ജം ആഗിരണം ചെയ്യാൻ സാധിക്കുമെന്നാണ്. അക്വാറിയത്തിലെ മത്സ്യങ്ങളുടെ ദ്രുത ചലനം വഴിയാണ് പോസിറ്റീവായ ഊർജജം അക്വാറിയത്തിൽ ഉണ്ടാകുന്നത്. അതു മൂലം വീട്ടിൽ സമ്പത്ത് വന്നു ചേരും.
അതു പോലെ തന്നെ ഗ്രഹത്തിൽ വന്നു കൂടുന്ന ദോഷങ്ങൾ ഒഴിവാക്കാനും കുടുബാംഗങ്ങൾ ആരോഗ്യത്തോടെ ജീവിക്കുവാനും അക്വാറിയം സഹായിക്കുമെന്ന് ഫെങ്ങ്ഷുയി ശാസ്ത്രം പറയുന്നു . അക്വാറിയത്തിലെ മത്സ്യം ചാവുകയാണെങ്കിൽ വീട്ടിലെന്തോ ദോഷമുണ്ടെന്നാണ് സൂചിപ്പിക്കുന്നത്. എന്നാൽ മത്സ്യം ചാവുന്നത് വഴി വീട്ടിലെ ദോഷം ഒഴിഞ്ഞു പോകുന്നു. അത് പോലെ അക്വാറിയം തോന്നുന്നത് പോലെ എല്ലാ സ്ഥലങ്ങളിലും വയ്ക്കാനും പാടില്ല . അടുക്കള, ബെഡ്റൂം , കുളിമുറി എന്നിവടങ്ങളിൽ അക്വാറിയം സ്ഥാപിക്കാൻ പാടില്ല.. സ്വീകരണ മുറിയിൽ സ്ഥാപിക്കുന്നതാണ് ഏറ്റവും ഉത്തമം. ഫെങ്ങ്ഷുയി വിശ്വാസ പ്രകാരം എട്ട് സ്വർണ്ണ മത്സ്യങ്ങളും ഒരു കറുത്ത മത്സ്യവും ചേർന്ന് 9 മത്സ്യങ്ങങ്ങൾ വളർത്തുന്നുവെങ്കിൽ അത് ഉത്തമമെന്ന് കരുതുന്നു. ഒരു മത്സ്യം മരിക്കുകയാണെങ്കിൽ പകരം ഒരു മത്സ്യത്തിനെ കൂടെയിട്ട് ഒൻപതാക്കണം.
ധാരാളം ജലം ഉൾക്കൊള്ളുന്ന ഫിഷ് ടാങ്ക് കൂടുതൽ ഫലം നൽകുന്നു . ധനത്തിനായി അക്വേറിയം തെക്കുകിഴക്ക് ദിക്കിലും ജോലിസംബന്ധമായ ഉയര്‍ച്ചക്കായി വടക്കു ദിക്കിലും ആരോഗ്യത്തിനും കുടുംബസൗഖ്യത്തിനുമായി കിഴക്കു ദിക്കിലും സ്ഥാപിയ്ക്കണം. ഓഫീസ്, സ്കൂൾ ,തൊഴിൽ സ്ഥലങ്ങൾ എന്നിവടയൊക്കെ അക്വാറിയം സ്ഥാപിക്കുന്നത് വസ്തു ദോഷങ്ങൾ ഒഴിവാക്കാൻ സഹയിക്കുമെന്ന് വാസ്തു സ്പെഷ്യലിസ്റ്റുകള്‍ പറയുന്നു കുടുംബ കലഹമുള്ള വീടാണെങ്കിൽ സ്വർണ്ണ മത്സ്യത്തെ വളർത്തിയാൽ അതു മാറുമെന്നും പറയപ്പെടുന്നു .
മരിച്ചു കഴിഞ്ഞാൽ എന്ത് സംഭവിക്കും ?ആത്മാവ് എങ്ങോട്ടു പോകുന്നു ? ആയിര കണക്കിന് വര്‍ഷങ്ങളായി മനുഷ്യനെ കുഴയ്ക്കുന്ന ചോദ്യങ്ങളാണിവ . സ്വർഗ്ഗ നരകങ്ങളെ പറ്റി പല മത ഗ്രൻഥങ്ങളിലും വിവരിക്കുന്നുണ്ട് . എന്നാൽ ഇനിയും ഇതിനൊക്കെ ശാസ്ത്രീയമായ തെളിവുകൾ ലഭിച്ചിട്ടുമില്ല . ഹിന്ദു വിശ്വാസ പ്രകാരം മരിച്ചു കഴിഞ്ഞാൽ ആത്മാവ് എങ്ങോട്ട് പോകുമെന്നുള്ള കാര്യമാണ് ഇന്ന് ഈ വിഡിയോയിൽ പറയാൻ പോകുന്നത് . ഹിന്ദു വിശ്വാസപ്രകാരം ഒരു വ്യക്തി ജീവിച്ചിരുന്ന സമയത്ത് അവൻ ചെയ്ത കർമ്മങ്ങൾ അനുസരിച്ചാണ് മരിച്ചതിനു ശേഷം പരലോകം നിശ്ചയിക്കപ്പെടുന്നത്. പുണ്യ കർമ്മങ്ങൾ കൂടുതൽ ചെയ്ത വ്യക്തിക്ക് സ്വർഗം ലഭിക്കുന്നു. പാപ കർമ്മങ്ങൾ കൂടുതൽ ചെയ്ത വ്യക്തിയാണെങ്കിൽ നരക്തത്തിലോട്ട് പോകുന്നു . അവൻ ചെയ്ത പാപവും പുണ്യവും സമമാണെങ്കിൽ മനുഷ്യ ജന്മം സിദ്ധിക്കുന്നു . എന്നാൽ ഭഗവത് ഗീതയിൽ ശ്രീ കൃഷ്ണൻ പറയുന്നത് പുണ്യ ഫലങ്ങളുടെ ഭാഗമായി ലഭിക്കുന്ന സ്വർഗ്ഗം നിത്യമല്ലെന്നാണ്. ആ പുണ്യകർമ്മങ്ങളുടെ ഫലം അനുഭവിച്ച് തീരുമ്പോൾ വീണ്ടും സ്വർഗ്ഗത്തിൽ താഴോട്ട് വന്ന് ഭൂമിയിൽ മനുഷ്യ ജന്മമെടുക്കുന്നു. അത് പോലെ തന്നെ നരക്തത്തിൽ പോകുന്നവരും അവിടെ തങ്ങൾ ചെയ്തത പാപകർമ്മൾ അനുഭവിച്ചതിനു ശേഷം വീണ്ടും ഭൂമിയിൽ വന്ന് ജനിക്കുന്നു . നിത്യമായ സ്വർഗം ലഭിക്കണമെങ്കിൽ ഈശ്വര സ്മരണ വഴി മാത്രമേ സാധിക്കുകയുള്ളൂ .
അത് പോലെ തന്നെ നമ്മുടെ ആഗ്രഹങ്ങളും വീണ്ടും വീണ്ടും മനുഷ്യ ജന്മമെടുക്കാൻ കാരണമാകുന്നു . ഒരു വ്യക്തി ആഗ്രഹങ്ങൾ സഫലമാകാതെ മരിക്കുകയാണെങ്കിൽ , ആ ആഗ്രഹങ്ങൾ നിറവേറ്റാൻ വീണ്ടും ജനിക്കുന്നു . ഇത്തരത്തിൽ മോഹങ്ങളിൽ നിന്നും മുക്തമാകുന്നത് വരെ അവർ മനുഷ്യ ജന്മം എടുക്കുന്നു. ഒരു വ്യക്തിയുടെ മനസ്സ് ആഗ്രഹങ്ങളിൽ നിന്നും മോചിക്കപ്പെടുമ്പോൾ ആ വ്യക്തിക്ക് ജീവൻ മുക്തി ലഭിക്കുന്നു . ഋഷീശ്വരൻമാർ ആ അവസ്ഥയിൽ എത്തിയവരാണ് . അവർ ആശ പാശങ്ങളില്ലാതെ ഈശ്വരനെ ധ്യാനിച്ച് പരമമായ ആനന്ദത്തെ അനുഭവിക്കുന്നു .അങ്ങനെയുള്ള പുണ്യാത്മാക്കളുടെ ആത്മാവ് പുനരാവിർത്തിയില്ലാത്ത നിത്യ സ്വർഗമായ പരബ്രഹ്മത്തിൽ ലയിച്ചു ചേരുന്നു .
അത് പോലെ തന്നെ ഒരു വ്യക്തിയുടെ ഉപാസനകളും അവൻറെ പരലോക ജീവതത്തെ സ്വാധീനിക്കുന്നു . ഒരു വ്യക്തി ജീവിച്ചിരുന്ന സമയം ഏതു ദൈവ സ്വരൂപത്തിനെയാണോ തീവ്രമായി ഭജിച്ചത് മരണ ശേഷം ആത്മാവ് ആ ദൈവരൂപത്തിൽ പോയി ചേരുന്നു . വിഷ്ണുവിനെയാണ് ഭജിച്ചതെങ്കിൽ വൈകുണ്ഠത്തിലേക്ക് ആത്മാവ് പോകുന്നു . ശിവനെയാണ് ഭജിച്ചതെങ്കിൽ കൈലാസത്തിൽ ആതമാവ് എത്തുന്നു . അരൂപിയായ പരബ്രഹ്മത്തിനെയാണ് ഉപാസിച്ചതെങ്കിൽ ബ്രഹ്മ പദത്തിൽ ആത്മാവ് പോയി ചേരുന്നു . അത്തരത്തിൽ ഏതു ദൈവസ്വരൂപത്തിനെയാണോ പൂജിച്ചത് മരണ ശേഷം ആത്മാവ് അവരുടെ ലോകത്തോട്ട് പോകുന്നുവെന്ന് ഹിന്ദു പുരാങ്ങളിൽ പറയുന്നു .
ശ്രീലങ്ക രാമായണവുമായി ബന്ധപ്പെട്ട രാക്ഷസ രാജാവ് രാവണൻറെ നാട്. പ്രകൃതി സൗന്ദര്യം കൊണ്ട് അനുഗ്രഹിക്കപ്പെട്ട ദ്വീപ് . എന്നാൽ പിന്നീടത് തമിഴ് സിംഹള പോരാട്ടത്തിൻറെ മണ്ണാവുകയായിരുന്നു. ആ സമയം മുതൽ ലോകം ചർച്ച ചെയ്യുന്ന ഒരു കാര്യമുണ്ട് . ശ്രീലങ്കയുടെ അവകാശി തമിഴരാണോ സിംഹളരാണോയെന്ന് ?ഭൂരിഭാഗം പേരും കരുതുന്നത് ശ്രീലങ്കയ്യിലോട്ട് തമിഴരുടെ കുടിയേറ്റം നടന്നത് ബ്രിട്ടീഷുകാരുടെ കാലത്തെന്നാണ് .എന്നാൽ അതിന് മുമ്പ് തന്നെ സിംഹളർ ശ്രീലങ്കയിലോട്ട് വരുന്നതിനും മുമ്പ് തമിഴ് ജനത ശ്രീലങ്കയിൽ വസിച്ചിരുന്നു. ശ്രീലങ്കയിൽ പരമ്പരാഗതമായി താമസിച്ചു വന്നിരുന്ന തമിഴരെ ശ്രീലങ്കൻ തമിഴരെന്നും , ബ്രിട്ടീഷുകാരുടെ കാലത്ത് കുടിയേറി പാർത്തവരെ ഇന്ത്യൻ തമിഴരെന്നും വിളിക്കുന്നു.
ഭൂമിശാസ്ത്രപരമായി തമിഴ്നാടും ശ്രീലങ്കയും രണ്ടായിരുന്നുവെങ്കിലും ഈ രണ്ട് പ്രദേശങ്ങളിലും നില നിന്നിരുന്നത് തമിഴ് സംസ്കാരമായിരുന്നു. ഇതിന് കാരണമായി ചരിത്രകാരന്മാർ ചൂണ്ടിക്കാണിക്കുന്ന ചില വസ്തുതകളുണ്ട് . തമിഴ്നാട്ടിലെ രാമേശ്വരത്തിൽ നിന്നും ശ്രീലങ്കയിലെ ജാഫ്നയിലോട്ട് നാൽപതു കിലോമീറ്റർ മാത്രമേ ദൂരമുള്ളൂ . അത്തരത്തിൽ തമിഴ് ജനതയ്ക്ക് ശ്രീലങ്കയിലോട്ടും തിരിച്ചുമുള്ള പോക്കുവരവിന് ഈ ദൂരം പ്രശ്നമായിരുന്നില്ല.ശ്രീലങ്കൻ തമിഴർ ബി.സി.ഇ. രണ്ടാം നൂറ്റാണ്ടു മുതൽ തന്നെ ദ്വീപിൽ വസിച്ചു വരുന്നവരാണെന്ന് ചരിത്രം രേഖപ്പെടുത്തുന്നു . ശ്രീലങ്കയിലെ ജാഫ്ന പ്രദേശം കേന്ദ്രീകരിച്ചായിരുന്നു ഇവർ വസിച്ചു വന്നത് . .രാമായണകാലത്തിന്നും മുമ്പു തന്നെ ശ്രീലങ്കയിൽ ജനവാസമുണ്ടായിരുന്നുവെന്നതിനും തെളിവുണ്ട് . ഒന്നേകാൽ ലക്ഷം വർഷം മുമ്പേ ശ്രീലങ്കയിൽ മനുഷ്യൻ ഉണ്ടായിരുന്നതായി പുരാവസ്തു ഗവേഷഷകരുടെ പക്കലുള്ള തെളിവുകൾ വ്യക്തമാക്കുന്നു. ഈ ആദിമവാസികളുടെ ശവകുടീരൾക്ക് തെക്കേ ഇൻഡ്യയിലെ ദ്രാവിഡൻമാരുടെതുമായി വളരെ സാദ്യശ്യമുണ്ട്.
തമിഴ്നാട്ടിലെ പ്രബല രാജവംശങ്ങൾ തമിഴ്നാടിനോടൊപ്പം തന്നെ ശ്രീലങ്കയെയും കീഴടക്കി ഭരിച്ചു വന്നിരുന്നു . പാണ്ഢ്യ വംശജരും ചോള വംശജരും ശ്രീലങ്ക ഭരിച്ചിരുന്നു. BC 543ൽ ഇന്നത്തെ പശ്ചിമ ബംഗാളിലെ സിംഹളപൂരിൽ നിന്നും രാജാവ് വിജയനും എഴുനൂറ് അനുയായികളും ശ്രീലങ്കയിലോട്ട് വരുന്നു. സിംഹളപ്പൂരിൽ നിന്നും വന്നതിനാലാണ് ഇവർക്ക് സിംഹളീസ് എന്ന പേര് ലഭിച്ചത് . കാലക്രമേണ സിംഹള ജനത ജനസംഖ്യ വർദ്ധിച്ചു വന്നു. അതിലെ അപകടം തമിഴ് ജനത മനസിലാക്കിയുമില്ല . പിന്നെയും അധിനിവേശങ്ങൾ ശ്രീലങ്കയിൽ നടന്നു . ആദ്യം പോർച്ചുഗീസുകാരും പിന്നെ ഡച്ചുകാരും അവസാനം ബ്രിട്ടീഷുകാരും ശ്രീലങ്ക കീഴടക്കി ഭരിച്ചു വന്നു . 1948-ൽ ബ്രിട്ടീഷുകാരിൽ നിന്നും ശ്രീലങ്ക സ്വാതന്ത്ര്യം നേടുന്നു .ബ്രിട്ടീഷുകാരിൽ നിന്നും സ്വാതന്ത്ര്യം ലഭിച്ച് സമയത്ത് ജനസംഖ്യ കൊണ്ട് ഭൂരിപക്ഷമായ സിംഹളരുടെ കൈകളിൽ ശ്രീലങ്കയുടെ ഭരണം ഒതുങ്ങുകയായിരുന്നു . തമിഴരുടെ അവകാശങ്ങളെ എടുത്ത് കളയുകയും അവരെ അടിച്ചമർത്തുകയും ചെയ്തു . തമിഴരുടെ സ്വത്ത് വകകൾ കൊള്ളയടിക്കുകയും തമിഴ്വംശജരായ സ്ത്രീകളെ സിംഹളർ മാനഭംഗപ്പെടുത്തുന്നതും നിത്യ സംഭവമായി.
ആ ദുരിതങ്ങളുടെ തീച്ചൂളയിൽ നിന്നും ഉയർന്നു വന്ന നേതാവായിരുന്നു വേലുപ്പിള്ള പ്രഭാകരൻ . 1976-ൽ വേലുപ്പിള്ള പ്രഭാകരൻറെ നേത്രത്വത്തിൽ ലിബറേഷൻ ടൈഗേർസ് ഓഫ് തമിഴ് ഈഴം എന്ന എൽറ്റിറ്റിഇ സംഘടന രൂപീകരിക്കപ്പെടുകയും സിംഹളരുടെ അടിച്ച്മർത്തലുകൾക്ക് എതിരെ സായുധ വിപ്ലവം തുടങ്ങുകയും ചെയ്തു . ശ്രീലങ്കയിലെ തമിഴ് ഭൂരിപക്ഷ പ്രദേശങ്ങൾ ചേർത്ത് തമിഴർക്ക് പ്രത്യേക രാജ്യം സ്ഥാപിക്കുകയെന്നതായിരുന്നു ലക്ഷ്യം .പിന്നെ ശ്രീലങ്ക രണകളമാവുകയായിരുന്നു. പതിറ്റാണ്ടുകൾ നീണ്ട രക്തരൂക്ഷിതമായ യുദ്ധമായിരുന്നു നടന്നത് . തുടർന്ന് എൽറ്റിറ്റിഇ തമിഴ് മേഖലകൾ പിടിച്ചെടുത്തു . വേലുപ്പിള്ള പ്രാണഭകരൻറെ നേത്രത്വത്തിൽ ശ്രീലങ്കയിലെ തമിഴ് മേഖലയിൽ സമാന്തര ഭരണകൂടമുയർന്നു വന്നു . എന്നാൽ സിംഹള ഭരണകൂടം അന്തർദേശീയ തലത്തിൽ എൽറ്റിറ്റിഇ തകർക്കാനുള്ള കരുക്കൾ നീക്കി തുടങ്ങി . എൽറ്റിറ്റിയെ തകർക്കാൻ ചൈനയുടെ സഹായം തേടുകയും ചൈനീസ് സാന്നിധ്യം ശ്രീലങ്കൻ മണ്ണിൽ ഉണ്ടാവുകയും ചെയ്തു . അതിലെ അപകടം മനസ്സിലാക്കിയ അപ്പോഴത്തെ ഇന്ത്യൻ പ്രാധാന മന്ത്രി രാജീവ് ഗാന്ധി ഇന്ത്യൻ ആർമിയെ ശ്രീലങ്കയിലോട്ട് അയച്ചു . എൽറ്റിറ്റിയുടെയും സിംഹള ഭരണകൂടത്തിനുമിടയിൽ സമാധാനം സ്ഥാപിക്കുകയായിരുന്നു ലക്ഷ്യം . ഇന്ത്യയുടെ ഈ ഇടപെടലിനെ എൽറ്റിറ്റിയും സ്വാഗതം ചെയ്തു .ശ്രീലങ്കയിൽ എത്തിയ ഇന്ത്യൻ ആർമിക്ക് ഊഷ്മളമായ വരവേൽപ്പായിരുന്നു എൽറ്റിറ്റിഇ നൽകിയത് .
എന്നാൽ സിംഹള ഭരണകൂടത്തിൻറെ കുബുദ്ധി കാരണം എൽറ്റിറ്റിയും ഇന്ത്യൻ ആർമിയും ഏറ്റുമുട്ടുന്ന സ്ഥിതി വിശേഷമാണുണ്ടായത് . അത് അവസാനിച്ചത് രാജീവ് ഗാന്ധിയുടെ ചാവേർ സ്ഫോടന കൊലപാതകത്തിലാണ്. പിന്നീട് തമിഴ് പുലികൾ അത് നിഷേധിക്കുകയും തങ്ങൾക്ക് രാജീവ് ഗാന്ധി കൊലപാതകത്തിൽ പങ്കില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. എന്നാൽ രാജീവ് ഗാന്ധി വധത്തോടെ എൽറ്റിറ്റിയെ അന്താരാഷ്ട്ര തലത്തിൽ ഭീകര സംഘടനയായി പ്രഖ്യാപിക്കുകയും പല രാജ്യങ്ങളിൽ നിന്നുള്ള സാമ്പത്തിക സഹായമുൾപ്പെടെ നിലക്കുകയും ചെയ്തു . അതോടെ എൽറ്റിറ്റിയുടെ പതനം തുടങ്ങുകയും ചെയ്തു
2009 മെയിൽ ശ്രീലങ്കൻ സേന പൂർണമായും തമിഴ് പുലികളെ പൂർണമായും വധിക്കുകയും +എൽറ്റിറ്റിയുടെ കീഴിലിരുന്ന് തമിഴ് പ്രദേശങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു . വേലുപ്പിള്ള പ്രഭാകരൻ ആത്മഹത്യ ചെയ്യുകയോ ഏറ്റുമുട്ടലിൽ കൊല്ലപ്പെടുകയോ ചെയ്തുവെന്ന് കരുതപ്പെടുന്നു . എന്നാൽ തുടർന്ന് ശ്രീലങ്കൻ സേന തങ്ങളുടെ രാക്ഷസ സ്വഭാവം വെളിയിൽ എടുക്കുകയായിരുന്നു .40000 ത്തോളം വരുന്ന സാധാരണക്കാരായ തമിഴരെ ശ്രീലങ്കൻ സൈന്യം വംശീയ വിദ്വേഷത്തിൻറെ പേരിൽ കൊന്നൊടുക്കിയെന്നാണ് ആരോപണം. പന്ത്രണ്ട് വയസ്സ് മാത്രം പ്രായമുള്ള വേലുപ്പിള്ള പ്രഭാകരൻറെ മകൻ ബാലചന്ദ്രനെ പോലും ശ്രീലങ്കൻ സൈന്യം കൊന്നു തള്ളി.ഇന്ന് എൽറ്റിറ്റിയും വേലുപ്പിള്ള പ്രാഭാകരനുമില്ലാത്ത ശ്രീലങ്കയിലെ തമിഴ് മണ്ണ് സിംഗള ഭരണകൂടത്തിൻറെ കീഴിലാണ് . പുറത്ത് നിന്നും വന്ന സിംഹള ജനതയുടെ അടിമായായി ജീവിക്കാനുള്ള വിധിയാണ് ഇവിടത്തെ തമിഴ് ജനതയ്ക്കിപ്പോൾ .
നടൻ ടോവിനോ തോമസ് അഭിനയിക്കുന്ന മിന്നൽ മുരളിയെന്ന\ സിനിമയുമായി ബന്ധപ്പെട്ട സെറ്റ് തകർത്ത് രാഷ്ട്രീയ ബജ്രംഗ്ദൾ പ്രവർത്തകർ . ആലുവ കാലടി മണപ്പുറത്തെ ശിവ ക്ഷേത്ത്രത്തിന് മുന്നിലായി അനധികൃതമായി നിർമ്മിച്ച സിനിമ സെറ്റാണ് രാഷ്ട്രീയ ബജ്രംഗ്ദൾ പ്രവർത്തകർ തകർത്തത്. അന്താരാഷ്ട്ര ഹിന്ദു പരിഷത്തെന്ന സംഘടനയുടെ യുവജന വിഭാഗമാണിവർ. ഇങ്ങനെയൊരു സിനിമ സെറ്റിടാൻ കാലടി പഞ്ചായത്തിൽ നിന്നും യാതൊരു അനുമതിയും ലഭിച്ചിട്ടില്ലയെന്നാണ് ആരോപണം . പവിത്രമായ കാലടി ശിവക്ഷേത്രത്തിന് മുന്നിലിട്ട ക്രിസ്ത്യൻ പള്ളിയുടെ രൂപത്തിലുള്ള ഈ സെറ്റ് പൊളിച്ചു മാറ്റണമെന്ന് രാഷ്ട്രീയ ബജ്രംഗ്ദൾ പ്രവർത്തകർ അറിയിച്ചിരുന്നു . എന്തെന്നാൽ സിനിമ സെറ്റിൽ സാമൂഹിക വിരുദ്ധ പ്രവർത്തത്തനം നടക്കുന്നുവെന്നും അത് കാലടി മണപ്പുറത്തിൻറെ പവിത്രതയെ നശിപ്പിക്കുമെന്നും രാഷ്ട്രീയ ബജ്റംഗ്ദൾ ആരോപിച്ചിരുന്നു. തുടർന്ന് യാതൊരു നടപടിയും ഉണ്ടാകാത്തതിനെ തുടർന്ന് ഇവർ പള്ളിയുടെ രൂപത്തിലുള്ള സിനിമ സെറ്റ് തകർക്കുകയായിരുന്നു . ഇതുമായി ബന്ധപ്പെട്ട് രാഷ്ട്രീയ ബജ്രംഗ്ദൾ എറണാകുളം പ്രസിഡന്റ് മലയാറ്റൂർ രതീഷിനെ പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.
ശ്രീലങ്കയിലെ ക്രിസ്ത്യന്‍ പള്ളികളില്‍ നടന്ന സ്ഫോടനത്തിനെതിരെ പ്രതീഷ് വിശ്വനാഥിനെ പോലുള്ള ഹിന്ദു നേതാക്കള്‍ പോലും പ്രതികരിച്ചു. പക്ഷെ ഈ സംഭവത്തില്‍ ഇവിടത്തെ ക്രിസ്ത്യന്‍ സഭകള്‍ പ്രതിഷേധിക്കുകയോ അനുശോചനം നടത്തുകയോ ചെയ്തിട്ടില്ല. അത് ഭയം കാരണമാണെങ്കില്‍ നിങ്ങളോട് തോന്നുന്ന വികാരം പുച്ഛം മാത്രം. മരിച്ചു വീണ ആ ജീവനുകള്‍ക്ക് വേണ്ടി ഒരു മെഴുകുതിരി കൊളുത്തി വെക്കാനുള്ള ധൈര്യമെങ്കിലും ക്രിസ്ത്യാനികള്‍ കാണിക്കുക.